കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നിലവിൽ നടക്കുന്ന അന്വേഷണവും സിബിഐക്ക് കൈമാറണമെന്നാണ് ഹർജിയിലെ ആവശ്യം. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയവർക്ക് സുരക്ഷ ഉറപ്പാക്കണം. സിനിമയിലെ സ്ത്രീകളുടെ സുരക്ഷക്കായി നിയമനിർമാണം വേണം. അഭിഭാഷകരായ എ ജന്നത്ത്, അമൃത പ്രേംജിത്ത് എന്നിവരാണ് കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള പരാതികളെല്ലാം സിബിഐക്ക് വിട്ട് സുതാര്യമായ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയുടെ ആവശ്യം പരിഗണിച്ചാണ് 2017 നവംബർ 16ന് സർക്കാർ ജസ്റ്റിസ് ഹേമയെ അദ്ധ്യക്ഷയാക്കി കമ്മിറ്റി രൂപീകരിച്ചത്. ആകെ 233 പേജുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തേ വ്യക്തമാക്കിയതിനാൽ ആ വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
<br>
TAGS : JUSTICE HEMA COMMITTEE | HIGH COURT
SUMMARY : CBI should probe Hema committee report. Petition in High Court
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-ാമത് വാർഷിക പൊതുയോഗം സമിതി ഓഡിറ്റോറിയത്തിൽ നടന്നു. അൾസൂരു ഗുരുമന്ദിരത്തിലെ ഗുരുപൂജയ്ക്കുശേഷം നടന്ന യോഗത്തില്‍ പ്രസിഡന്റ് എൻ…
ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിനു വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിന് സാധ്യത പഠനം നടത്താൻ ടെൻഡർ വിളിച്ചു. കർണാടക…
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…
ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിച്ചു. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. ജയന്ത് കെ അജയ്, രവിപ്രസാദ്…