ബെംഗളൂരു: കർണാടക ഹൈക്കോടതിയുടെ ഹാളിൽ മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു. മൈസൂരു സ്വദേശി ശ്രീനിവാസ് ചിന്നം (54) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
ഹാളിൽ വെച്ച് ഇയാൾ സ്വയം കഴുത്തുമുറിക്കുകയായിരുന്നു. മുറിവേറ്റ ഇയാളെ സുരക്ഷാ ചുമലതയിലുണ്ടായിരുന്ന പോലീസുകാർ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ചീഫ് ജസ്റ്റിസ് അഞ്ജാരിയയുടെ കോടതി ഹാളിലായിരുന്നു സംഭവം.
കോടതി പ്രവർത്തിച്ചുകൊണ്ടിരിക്കെ ഇയാൾ ഹാളിലേക്ക് കയറിവരുകയും കൈയിലുണ്ടായിരുന്ന ഫയൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കൽ നൽകുകയും ചെയ്തു. തുടർന്ന് കൈയിൽ കരുതിയ കത്തികൊണ്ട് കഴുത്തുമുറിക്കാൻ ശ്രമം നടത്തുകയായിരുന്നു. ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ആത്മഹത്യകുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
ഇയാൾ ചികത്സയിലാണെന്നും അപകടാവസ്ഥ തരണം ചെയ്തതായും പോലീസ് പറഞ്ഞു. 93 ലക്ഷം രൂപയുടെ അപ്പാർട്ട്മെന്റ് പ്രോജക്ടിൽ പങ്കാളിത്തം തരാമെന്ന് കാട്ടി നിരവധി ആളുകളിൽ നിന്ന് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ടയാളാണ് ശ്രീനിവാസ്. സംഭവത്തിൽ പോലീസ് കേസെടുത്തു.
The post ഹൈക്കോടതി ഹാളിൽ മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു appeared first on News Bengaluru.
Powered by WPeMatico
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…