ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ കെഡി പ്രതാപനെ ഇഡി കസ്റ്റഡിയില്‍ വിട്ട് കോടതി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഹൈറിച്ച് കമ്പനി ഡയറക്ടർ കെഡി പ്രതാപനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടത്. വിദേശത്തേക്ക് പ്രതാപൻ കടത്തിയ കള്ളപ്പണത്തെ കുറിച്ച് അറിയാൻ ഇന്നും നാളെയും പ്രതാപനെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.
എന്നാല്‍, ഒരു ദിവസത്തേക്കാണ് കോടതി പ്രതാപനെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. ഹൈറിച്ച് മള്‍ട്ടിലെവല്‍ മാർക്കറ്റിംഗ് ശൃംഖലയില്‍ പങ്കാളികളായ നിക്ഷേപകരുടെയും പ്രതാപൻറെ ഭാര്യ ശ്രീനയുടെയും ചോദ്യം ചെയ്യല്‍ ഇഡി പൂർത്തിയാക്കിയിരുന്നു. ഇവരില്‍ നിന്ന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതാപനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം.
നിലവില്‍ എറണാകുളം ജില്ലാ ജയിലില്‍ റിമാൻഡിലാണ് പ്രതാപൻ. നിക്ഷേപകരില്‍ നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ കള്ളപ്പണ ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്നും ഇത് കണ്ടെത്താൻ കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു ഇഡിയുടെ ആവശ്യം.
TAGS : HIGHRICH സകം | COUSTDY | KERALA
SUMMARY : KD Prathapan in ED custody in Highrich financial fraud case
ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്‌സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഈമാസം ഒന്നിനാണ്…
ബെംഗളൂരു: ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പഴയ സാരികൾ കൊണ്ട് നിർമ്മിച്ച 25 അടി ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീയാണ് ഇപ്പോൾ…
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലും കട്ടിളപ്പാളികളിലുമുണ്ടായിരുന്ന സ്വർണം കവർച്ച ചെയ്ത കേസില്‍ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ള മൂന്ന്…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്ക് പിന്നാലെ തന്റെ നിലപാടുകള്‍ ശക്തമായി തുടരുന്ന ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് നേരെ…
ബെംഗളൂരു: വൈറ്റ്ഫീൽഡ്, ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്‌റ്റ് കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കന്നഡ ഭാഷാപഠന ക്ലാസിന്റെ…
ബെംഗളുരു: മജെസ്റ്റിക് അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡലപൂജ 27ന് രാവിലെ 6.30 ന് മഹാഗണപതി ഹോമത്തോട് കൂടി ആരംഭിക്കും, 7.30 ന്…