ബെംഗളുരു: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിലെ 16 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ പണവും സ്വര്‍ണവും പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരു കോടി 33 ലക്ഷം രൂപയുടെ കുഴല്‍പ്പണവും 22.923 കിലോ ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും വജ്രങ്ങളും ബിനാമി സ്വത്ത് രേഖകളുമാണ് പിടിച്ചെടുത്തത്. വ്യവസായികളുടെയും സ്വര്‍ണ വ്യാപാരികളുടെയും സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
റെയ്ഡ് നടന്ന ഭൂരിഭാഗം പ്രദേശങ്ങളും ബെംഗളുരു സൗത്ത് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലാണ്. മണ്ഡലത്തിലെ ശങ്കർപൂരിൽ നിന്നാണ് മൂന്ന് കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടിയത്. സാരാദേവി റോഡിൽ നിന്ന് 3 കോടി 39 ലക്ഷം രൂപയുടെ സ്വർണവും ജയനഗർ മൂന്നാം ബ്ലോക്കിൽ നിന്ന് 5 കോടി 33 ലക്ഷം രൂപയുടെ സ്വർണവും കണ്ടെടുത്തുവയില്‍പ്പെടുന്നു.
അതേസമയം, ഏപ്രിൽ 26ന് തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിലെ 14 ലോക്‌സഭാ സീറ്റുകളിലേക്കുള്ള പ്രചാരണം ബുധനാഴ്ച വൈകുന്നേരത്തോടെ അവസാനിച്ചു. സംസ്ഥാനത്ത് ആകെ 28 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉള്ളത്. ബാക്കിയുള്ള 14 മണ്ഡലങ്ങളിൽ മെയ് 7 ന് വോട്ടെടുപ്പ് നടക്കും.
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം. റെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി. പാളത്തിലെ അഞ്ചിടങ്ങളിലാണ് ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയത്.…
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിൽ തീ. ഹോങ്കോങ് - ഡൽഹി എയർ ഇന്ത്യ (AI…
ബെംഗളൂരു: സമസ്തയുടെ പോഷക സംഘടനയായ സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്എംഎഫ്) ബെംഗളൂരു ജില്ല അഡ്‌ഹോക്ക് കമ്മറ്റി രൂപവത്കരിച്ചു. ജില്ലയിലെ വിവിധ…
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ വിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. ജലീൽ പുനലൂർ…
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർ.വി. റോഡ്-ബൊമ്മസന്ദ്ര 19.15 കിലോമീറ്റർ പാതയിൽ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന ആരംഭിച്ചു.…
ബെംഗളൂരു: റായ്ച്ചൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. മറ്റു 3 പേരുടെ നില ഗുരുതരമാണ്. രമേശ്…