ഒഡിഷ: ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു. ഒരു വയോധികന് ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഉണ്ടായ ശക്തമായ മഴയോടൊപ്പമാണ് ദുരന്തമുണ്ടായത്. നിരവധി പേർക്ക് മിന്നലേറ്റ് പരുക്കേറ്റിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കോരാപുട്, കട്ടക്ക്, ഖുർദ, നയാഗഞ്ച്, ജജ്‌പൂർ, ബാലസോർ, ഗഞ്ചം തുടങ്ങിയ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കോരാപുടിൽ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളാണ് വയലിൽ ജോലി ചെയ്യുമ്പോൾ മിന്നലേറ്റ് മരിച്ചത്. ശക്തമായ മഴയിൽ നിന്ന് രക്ഷ നേടാൻ ഇവർ അടുത്തുള്ള താൽക്കാലിക ഷെഡിൽ അഭയം തേടിയതായിരുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന 65 വയസ്സുകാരന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. മിന്നലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ധരംശാലയ്ക്ക് സമീപത്തെ ഭുരുസാഹി ഗ്രാമത്തിൽ, വീടിന്റെ വരാന്തയിൽ നിൽക്കുകയായിരുന്ന രണ്ട് കൗമാരക്കാരും മിന്നലേറ്റ് മരിച്ചു.
<BR>
TAGS : LIGHTNING ⚡ | ODISHA
SUMMARY : 10 dead, including women and children, in lightning strike in Odisha
കൊച്ചി: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ…
കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ…
കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ ആര് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി…
കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ…