Categories: KARNATAKATOP NEWS

10 കോടിയോളം വിലവരുന്ന ആമ്പർ ഗ്രിസുമായി മലയാളികൾ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

ബെംഗളൂരു: 10 കോടിയോളം വിലവരുന്ന 10.39 കിലോഗ്രാം ആമ്പർ ഗ്രിസുമായി (തിമിംഗിലവിസർജ്യം) മലയാളികളടക്കമുള്ള പത്തംഗസംഘത്തെ കുടക്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കണ്ണൂർ, വയനാട്‌, തിരുവനന്തപുരം, കാസറഗോഡ് ജില്ലകളിലും കർണാടക ഭദ്രാവതി ജില്ലയിലുമുള്ളവരാണ്‌ അറസ്റ്റിലായത്. ഇവരില്‍ നിന്നും നോട്ടെണ്ണുന്ന രണ്ട്‌ യന്ത്രങ്ങളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പോലീസ്‌ പിടികൂടി.

തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബിമാപള്ളിയിലെ എം.നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ.ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി.റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി.പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസറഗോഡ് കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ‘ജ്യോത്‌സ്ന നിവാസിൽ’ കെ.കെ.ജോബിഷ്‌ (33), പെരളശ്ശേരി ‘തിരുവാതിര നിവാസിൽ’ എം.ജിജേഷ്‌ (40) എന്നിവരാണ് പിടിയിലായത്.

തിമിംഗിലവിസർജ്യ വില്പനയ്ക്കായി സംഘം കുടകിലെത്തിയെന്ന രഹസ്യവിവരത്തെത്തുടർന്ന്‌ വീരാജ്‌പേട്ട ഡിവൈഎസ്‌പി പി.അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽനിന്ന് ഇവര്‍ പിടിയിലായത്‌.
<BR>
TAGS : AMBERGRIS | ARRESTED
SUMMARY : 10 people including Malayalis arrested with amber grease (whale excrement) worth 10 crores

Savre Digital

Recent Posts

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവം; പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍

കൊച്ചി: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ…

24 minutes ago

കോട്ടയം ജില്ലയുടെ 50-ാമത് കലക്ടറായി ചേതൻ കുമാര്‍ മീണ ചുമതലയേറ്റു

കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്‌ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ…

1 hour ago

ബംഗാളി നടി ബസന്തി ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ…

2 hours ago

പാലക്കാട് ഫോറം ബെംഗളൂരു വാർഷിക പൊതുയോഗം

ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ ആര്‍ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി…

3 hours ago

സാന്ദ്ര തോമസിന് തിരിച്ചടി; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരായ ഹര്‍ജി തള്ളി

കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി…

3 hours ago

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ…

4 hours ago