മലപ്പുറം: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരത്തിന്റെ രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്തു വയസ്സുകാരനാണ് രോഗം ബാധിച്ചത്. കുട്ടിക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അപൂർവ രോഗം സ്ഥിരീകരിച്ചത്.
രോഗബാധ സ്ഥിരീകരിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ ചികിത്സ പുരോഗമിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില നിരന്തരം വിലയിരുത്തപ്പെടുന്നുവെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും ചികിത്സയ്ക്കായി ഒരുക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 17 വയസുകാരന്‍ രോഗവിമുക്തനായി. അമീബയും ഫംഗസും രോഗിയുടെ തലച്ചോറിനെ ബാധിച്ചിരുന്നു. കൃത്യമായ ചികിത്സയിലൂടെയാണ് രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
SUMMARY: Amebic encephalitis strikes again; 10-year-old boy diagnosed with disease in Malappuram
സാന്‍ ഫ്രാന്‍സിസ്‌കോ: ടെക്ജൈന്റ് ഗൂഗിളിന്റെ ഫീച്ചര്‍ ട്രാക്കിംഗ് ആപ്പ് ഉപയോഗം വഴി കോടിക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചുവെന്ന കേസില്‍ 425…
തിരുവനന്തപുരം: കേരളത്തിൽ പ്രമുഖ ഫോറൻസിക് വിദഗ്ദ്ധ ഡോ. ഷെർളി വാസു അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്…
തിരുവനന്തപുരം: പഠിക്കാനും പിന്നീട് ജോലിക്കുമായി തിരുവനന്തപുരത്ത് അലഞ്ഞു നടന്നിരുന്ന കാലത്ത് നിയമസഭയ്ക്കു മുന്നിലെത്താറുണ്ടായിരുന്നെന്നും അന്നു തന്നെ പോലീസ് ഇവിടെ നിന്ന്…
റാഞ്ചി: ജാർഖണ്ഡിലെ പലാമു ജില്ലയില്‍ ഇന്ന് സിപിഐ (മാവോയിസ്റ്റ്) യുടെ നിരോധിത ഗ്രൂപ്പായ തൃതീയ സമ്മേളന പ്രസ്തുതി കമ്മിറ്റി (ടിഎസ്‌പിസി)…
കോഴിക്കോട്: ഓണത്തിരക്ക് പ്രമാണിച്ച് താമരശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്. ചുരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും വ്യൂ പോയിന്‍റില്‍ കൂട്ടംകൂടി…
തിരുവനന്തപുരം: മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന്‍…