LATEST NEWS

ആർഎസ്എസിന്റെ 100 വർഷം; പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി

ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍.എസ്.എസ്) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കറന്‍സിയില്‍ ഭാരത് മാതയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ കറന്‍സിയില്‍ ആദ്യമായാണ് ഭാരതാംബയെ ഉള്‍പ്പെടുത്തുന്നത്. ഇതിനൊപ്പം ഒരു പ്രത്യേക തപാല്‍ സ്റ്റാമ്പും പുറത്തിറക്കി.100 രൂപ നാണയത്തില്‍ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദമുദ്രയില്‍ സിംഹത്തോടുകൂടിയ ഭാരതാംബയുടെ ചിത്രവുമാണുള്ളത്. ഭക്തിയോടെയും അര്‍പ്പണബോധത്തോടെയും സ്വയംസേവകര്‍ ഭാരതാംബയ്ക്കു മുന്നില്‍ പ്രണമിക്കുന്നതായും ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്. ആര്‍.എസ്.എസ് മുദ്രാവാക്യമായ “രാഷ്ട്രായ് സ്വാഹാ, ഇദം രാഷ്ട്രായ, ഇദം ന മമ” നാണയത്തില്‍ ഉണ്ട്.

നാളെ വിജയദശമിയാണ്. തിന്മയുടെ മേൽ നന്മയുടെയും, അനീതിയുടെ മേൽ നീതിയുടെയും, അസത്യത്തിൻ്റെ മേൽ സത്യത്തിൻ്റെയും, അന്ധകാരത്തിൻ്റെ മേൽ പ്രകാശത്തിൻ്റെയും വിജയത്തെ പ്രതീകപ്പെടുത്തുന്ന ഉത്സവമാണത്. 100 വർഷം മുമ്പ് ദസറ ദിനത്തിൽ ആർഎസ്എസ് സ്ഥാപിക്കപ്പെട്ടത് വെറുമൊരു യാദൃച്ഛികതയല്ല. ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്ന ഒരു പാരമ്പര്യത്തിൻ്റെ പുനരുത്ഥാനമായിരുന്നു അത്. സംഘത്തിൻ്റെ ശതാബ്ദിക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ നമ്മൾ ഭാഗ്യവാന്മാരാണ്.” ആർഎസ്എസ് ശതാബ്ദി ആഘോഷത്തിൽ സംസാരിക്കവെ, പ്രധാനമന്ത്രി മോദി പറഞ്ഞു.

1963 ലെ റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍.എസ്.എസ് സ്വയംസേവകര്‍ പങ്കെടുത്തത് എടുത്തുകാണിക്കുന്ന തപാല്‍ സ്റ്റാമ്പ്, സംഘടനയുടെ ചരിത്രപരമായ സംഭാവനകള്‍ക്ക് അടിവരയിടുന്നു. ഭാരതമാതാവിനും ആര്‍.എസ്.എസിന്റെ ഒരു നൂറ്റാണ്ട് നീണ്ട സേവന-സമര്‍പ്പണ യാത്രയ്ക്കും അഭിമാനകരമായ ആദരാഞ്ജലിയായി പ്രധാനമന്ത്രി മോദി ഈ നിമിഷത്തെ വിശേഷിപ്പിച്ചു.

സാംസ്‌കാരിക മന്ത്രാലയമാണ് ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് എന്നിവര്‍ പങ്കെടുത്തു.
SUMMARY: 100 years of RSS; Prime Minister Narendra Modi released a special coin and stamp

NEWS DESK

Recent Posts

സിഗ്നലില്‍ നിറുത്തിയിരുന്ന ബൈക്കില്‍ ടിപ്പര്‍ ഇടിച്ചുകയറി; സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നില്‍ ടിപ്പർ ലോറിയിടിച്ച്‌ രണ്ട് പേർ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രാവച്ചമ്പലത്ത് ആണ് സംഭവം. വിഴിഞ്ഞം…

38 minutes ago

ഹരിപ്പാട് ആനയുടെ കൊമ്പിലിരുത്തിയ കൈക്കുഞ്ഞ് നിലത്തുവീണ സംഭവം; അച്ഛൻ അറസ്റ്റില്‍

ഹരിപ്പാട്: ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുമ്പിൽ സാഹസം കാണിച്ച പാപ്പാനും കുട്ടിയുടെ അച്ഛനും അറസ്റ്റിൽ. കുട്ടിയുടെ അച്ഛൻ കൊട്ടിയം അഭിലാഷിനെയാണ്…

2 hours ago

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂർ ടൗണ്‍…

2 hours ago

ചൊവ്വയില്‍ എട്ട് അസാധാരണ ഗുഹകള്‍ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍

ചൈന: ചൊവ്വയെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു. ചൊവ്വയിലെ ഹീബ്രസ് വാലെസ് (Hebrus…

3 hours ago

ഇടതുസഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍

തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…

4 hours ago

‘നല്ല പിതാവിനുണ്ടായ ഒരാളും എന്നെ മോശം പറയില്ല, കളിക്കുമ്പോൾ നോക്കി കളിക്കണം’; സ്നേഹയ്ക്കെതിരെ വീണ്ടും സത്യഭാമ

കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…

5 hours ago