Categories: CAREERTOP NEWS

പത്താം ക്ലാസ് പാസായവരാണോ? കൊച്ചി എയർപോർട്ടിലെ 208 ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കൊച്ചി: കേന്ദ്ര സര്‍ക്കാരിന് കീഴില്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ ജോലി നേടാന്‍ അവസരം. AI എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് (AIASL) ന് കീഴില്‍ റാമ്പ് സര്‍വീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍, ഹാന്‍ഡിമാന്‍/ ഹാന്‍ഡിവുമണ്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടക്കുന്നത്.

പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ആകെ 208 ഒഴിവുകളാണുള്ളത്. നേരിട്ടുള്ള ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം. 3 വർഷ കരാർ നിയമനമാണ്. നീട്ടിക്കിട്ടാം. ഒക്ടോബർ 5, 7 തീയതികളിൽ നടത്തുന്ന ഇന്റർവ്യൂ മുഖേനയാണു തിരഞ്ഞെടുപ്പ്.

തസ്തികകള്‍ :

ഹാൻഡിമാൻ/ ഹാൻഡിവുമൺ (201): പത്താം ക്ലാസ് ജയം, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ പ്രാവീണ്യം; 18,840.

റാംപ് സർവീസ് എക്സിക്യൂട്ടീവ് (3): 3 വർഷ ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ പ്രൊഡക്‌ഷൻ/ഇലക്ട്രോണിക്സ്/ഒാട്ടമൊബീൽ) അല്ലെങ്കിൽ ഐടിഐ വിത് എൻസിടിവിടി (മോട്ടർ വെഹിക്കിൾ ഒാട്ടോ ഇലക്ട്രിക്കൽ/എയർ കണ്ടീഷനിങ്/ഡീസൽ മെക്കാനിക്/ബെഞ്ച് ഫിറ്റർ/വെൽഡർ); എച്ച്എംവി ഡ്രൈവിങ് ലൈസൻസ്; 24,960.

യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ (4): പത്താം ക്ലാസ് ജയം, എച്ച്എംവി ഡ്രൈവിങ് ലൈസൻസ്; 21,270.

പ്രായപരിധി: 28.

അപേക്ഷാ ഫീസ്‌ : എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ല. മറ്റുള്ളവര്‍ 500 രൂപ ഫീസടയ്ക്കണം.

ഉദ്യോഗാര്‍ഥികള്‍ക്ക് എ.ഐ. എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.

ഇന്റര്‍വ്യൂ വിലാസം : ശ്രീ ജഗന്നാഥ ഓഡിറ്റോറിയം, വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന്  സമീപം, വേങ്ങൂർ, അങ്കമാലി,, എറണാകുളം, കേരളം, പിൻ : 683572.

[pdf-embedder url=”https://newsbengaluru.com/wp-content/uploads/2024/09/Recruitment-Advertisement-for-Cochin-Airport.pdf” title=”Recruitment Advertisement for Cochin Airport”]

<BR>
TAGS : COCHIN INTERNATIONAL AIRPORT | OPPORTUNITIES
SUMMARY : 10th passed? Apply now for 208 vacancies at Kochi Airport

Savre Digital

Recent Posts

മംഗളൂരുവിൽ വന്‍ മയക്കുമരുന്ന് വേട്ട: മലയാളിയടക്കം ആറുപേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…

12 minutes ago

സ്വർണവിലയില്‍ റെക്കാഡ് വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…

39 minutes ago

സുവർണ മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…

44 minutes ago

പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…

1 hour ago

മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…

2 hours ago

എട്ടുവയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് 97 വര്‍ഷം കഠിനതടവ്

മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…

2 hours ago