ബെംഗളൂരു : 119 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേര്‍ മംഗളൂരുവില്‍ പിടിയിലായി. കാസറഗോഡ് ഉപ്പള കുക്കാർ സ്വദേശി മൊയ്തീൻ ഷബീർ (38), ആലപ്പുഴ ചാരമംഗലം സ്വദേശി യു. അജയ് കൃഷ്ണൻ (33), ഹരിയാണ സ്വദേശി ജീവൻ സിങ് (35), മഹാരാഷ്ട്ര താനെ സ്വദേശി മഹേഷ് ദ്വാരകാനാഥ് പാണ്ഡെ (30) എന്നിവരാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി.) പോലീസ് നടത്തിയ വാഹനപരിശോധനക്കിടെ പിടിയിലായത്. അറസ്റ്റിലായവര്‍ വിവിധ ലഹരിക്കേസുകൾ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
ആന്ധ്രാപ്രദേശിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും കേരള രജിസ്‌ട്രേഷനുള്ള ടെമ്പോയും പോലീസ് പിടിച്ചെടുത്തു.
<BR>
TAGS : ARRESTED | MANGALURU
SUMMARY : Four people, including two Malayalis, arrested with 119 kg of ganja
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…