Categories: KERALATOP NEWS

12 വര്‍ഷം മുമ്പ് കാണാതായ മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തില്‍

12 വർഷം മുമ്പ് കാണാതായ മൂക്കുത്തിയുടെ ഒരു ഭാഗം വീട്ടമ്മയുടെ ശ്വാസകോശത്തില്‍ നിന്നു പുറത്തെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ നാല്‍പ്പത്തിനാലുകാരിയുടെ ശ്വാസകോശത്തില്‍ നിന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ ഇന്‍റർവൻഷണല്‍ പള്‍മണോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫിന്‍റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ കൂടാതെ ഒരു സെന്‍റിമീറ്റർ നീളമുള്ള ചങ്കിരി പുറത്തെടുത്തത്.

മൂക്കുത്തി കാണാതായ ദിവസം അതിന്‍റെ പ്രധാനഭാഗം വീട്ടില്‍നിന്ന് കിട്ടിയിരുന്നു. ചങ്കിരിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശ്വാസകോശത്തില്‍ എന്തോ തറഞ്ഞിരിക്കുന്നതായി ശ്രദ്ധയില്‍പ്പെടുന്നത് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയായപ്പോള്‍ നടത്തിയ സ്‌കാനിങ്ങിലാണ്. തുടർന്ന് കൊച്ചി അമൃത ആശുപത്രിയിലെത്തി നടത്തിയ പരിശോധനയില്‍ ഇത് മൂക്കുത്തിയുടെ ഭാഗമാണെന്ന് കണ്ടെത്തുകയും പുറത്തെടുക്കുകയുമായിരുന്നു.

Savre Digital

Recent Posts

പി സരിനെതിരായ ആരോപണം; ട്രാന്‍ജെന്‍ഡര്‍ യുവതിക്കെതിരെ മാനനഷ്ടകേസ്

കൊച്ചി: സിപിഎം നേതാവ് ഡോ. പി. സരിന് എതിരെ ആരോപണം ഉന്നയിച്ച ട്രാന്‍ജെന്‍ഡര്‍ യുവതിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തതായി ഡോ.…

2 hours ago

ധ്വനി ഓണാഘോഷം സെപ്റ്റംബർ 21 ന്

ബെംഗളൂരു: ധ്വനി വനിതാ വേദിയുടെ ഓണാഘോഷം സെപ്റ്റംബർ 21 ന് രാവിലെ ജാലഹള്ളി കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ…

3 hours ago

ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: നഞ്ചൻഗുഡ് ലേഡീസ് ക്ലബ്ബും മലയാളം മിഷൻ മൈസൂരു മേഖലയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ഇൻഫന്റ് ജീസസ് ചർച്ച് പാരിഷ്…

4 hours ago

ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ചുവീണു; ബസിനടിയില്‍പ്പെട്ട് യുവതി മരിച്ചു

ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവതി ബസ് കയറി മരിച്ചു. ശിവമോഗ്ഗ താലൂക്കിലെ മലവഗോപ്പയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ദുമ്മല്ലി തണ്ട…

4 hours ago

നാല് അംഗങ്ങളെ നാമനിർദ്ദേശം ചെയ്തു; കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ കോൺഗ്രസ് ഭൂരിപക്ഷത്തിലേക്ക്

ബെംഗളൂരു: ക​ർ​ണാ​ട​ക ഉ​പ​രി​നി​യ​മ​സ​ഭ​യാ​യ ലെ​ജി​സ്ലേ​റ്റി​വ് കൗ​ൺ​സി​ലി​ലെ ഒ​ഴി​വു​ള്ള സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നാ​ല് അം​ഗ​ങ്ങ​ളെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു​കൊ​ണ്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.…

5 hours ago

നേപ്പാളില്‍ പ്രക്ഷോഭം പടരുന്നു; ഏറ്റുമുട്ടലിൽ മരണം 16 ആയി, നൂറിലേറെ പേര്‍ക്ക് പരുക്ക്

കാഠ്മണ്ഡു: നേപ്പാളില്‍ സാമൂഹികമാധ്യമങ്ങള്‍ നിരോധിക്കാനുള്ള ഭരണകൂടത്തിന്റെ നടപടിയെ തുടര്‍ന്ന് യുവാക്കള്‍ തെരുവിലിറങ്ങി നടത്തുന്ന പ്രതിഷേധങ്ങളില്‍പെട്ട് മരിച്ചവരുടെ എണ്ണം പതിന്നാലായി. നൂറിലധികം…

5 hours ago