സുക്മ: ഛത്തീസ്ഗഡിലെ സുക്മയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. 12 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതായി സുരക്ഷാസേന അറിയിച്ചു. ബിജാപുർ-സുക്മ ജില്ലാതിർത്തിയിലായിരുന്നു സംഭവം. നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായാണ് നടപടി. രാവിലെ ഒമ്പത് മണി മുതൽ സൗത്ത് ബിജാപൂരിലെ വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചിരുന്നു. വൈകിട്ട് വരെ തുടർന്ന സംഘർഷത്തിനൊടുവിൽ 12 പേരുടെ മരണം സ്ഥിരീകരിച്ചു.
ഛത്തീസ്ഗഡിലെ മൂന്ന് ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡ് സംഘം, കോബ്രയുടെ അഞ്ച് ബറ്റാലിയനുകൾ, സിആർപിഎഫിന്റെ 229-ാം ബറ്റാലിയൻ തുടങ്ങിയ സുരക്ഷാസേനകളുടെ സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റ് വേട്ട. സംഭവത്തിൽ ജവാന്മാർക്ക് പരുക്കേറ്റിട്ടില്ല. 12 നക്സലുകളുടെ കൊല്ലപ്പെട്ടതോടെ ജനുവരിയിൽ ഇതുവരെ കൊല്ലപ്പെട്ട നക്സലുകളുടെ എണ്ണം 26 ആയി. ജനുവരി 12ന് ബിജാപുരിൽ നടന്ന ഓപ്പറേഷനിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. രണ്ട് സ്ത്രീകൾ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.
ജനുവരി ആറിന് സൈനിക വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റുകൾ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നക്സൽ വിരുദ്ധ ഓപ്പറേഷൻ സുരക്ഷാസേന കടുപ്പിച്ചത്.
TAGS: NATIONAL | ATTACK
SUMMARY: 12 maoists killed in encounter with jawans
ബെംഗളൂരു: ചാമരാജനഗറിലെ ഗുണ്ടൽപേട്ട് ബൊമ്മലാപുരയിൽ ഏറെ നാളായി ഭീതി വിതച്ച കടുവയെ പിടികൂടാത്തതിനെ തുടർന്ന് ഗ്രാമവാസികൾ വനം ജീവനക്കാരെ കടുവക്കെണി…
ബെംഗളൂരു: മംഗളൂരു ബജിലകെരെയ്ക്ക് സമീപം റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ടെറസിൽ നിന്ന് ചാടി 14 കാരി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബനാറസ്…
കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിനിന്റെ മുകളില്‍ കൂടി മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു. കോട്ടയം ആപ്പാഞ്ചിറയിലെ വൈക്കം റോഡ്…
ബെംഗളൂരു: ഉഡുപ്പിയില്‍ ജ്വല്ലറി വർക്ക്‌ഷോപ്പിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണം കവർന്നു. ചിത്തരഞ്ജൻ സർക്കിളിന് സമീപമുള്ള 'വൈഭവ് റിഫൈനർ' എന്ന…
ടെൽ അവീവ്: ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായി വിവരം. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നിരവധി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികളെ…
ന്യൂഡൽഹി: രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ചെയ്ത 750 വോട്ടുകളിൽ 452…