Categories: TOP NEWSWORLD

ജോർജിയയിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ 11 ഇന്ത്യാക്കാരടക്കം 12 പേര്‍ മരിച്ച നിലയിൽ: വിഷവാതകം ശ്വസിച്ചെന്ന് സംശയം

തബ്ലിസിയ: വിഷവാതകം ശ്വസിച്ച് 11 ഇന്ത്യക്കാര്‍ ജോര്‍ജിയയിലെ റിസോര്‍ട്ടിനുള്ളില്‍ മരിച്ചു. ഗുദൗരി റിസോര്‍ട്ടിലെ ഇന്ത്യന്‍ ഹോട്ടലിലാണ് സംഭവം. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. തബ്ലിസിയയിലെ എംബസിയാണ് മരണവിവരം പുറത്തുവിട്ടത്. കൊലപാതകമാണോ എന്നത് ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് ജോര്‍ജിയ പോലീസ് വ്യക്തമാക്കി. മൊത്തം 11 പേര്‍ സംഭവത്തില്‍ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കെട്ടിടത്തിലെ രണ്ടാം നിലയിലെ കിടപ്പ് മുറികളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങളിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്ന് ജോർജിയൻ പോലീസ് അറിയിച്ചു. മരിച്ചവരിൽ 11 പേർ വിദേശ പൗരന്മാരും ഒരാൾ ജോർജിയൻ പൗരനുമാണ്. ഇവർ റെസ്റ്റോറന്റിലെ ജീവനക്കാരാണെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം രാത്രി വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ജീവനക്കാർ ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. ഇതിൽ നിന്നാവാം കാർബൺ മോണോക്‌സൈഡ് വമിച്ചതെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജോർജിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

<BR>
TAGS : TOXIC GAS | GEORGIA | ACCIDENT
SUMMARAY : 12 people, including 11 Indians, dead in Indian restaurant in Georgia: suspected of inhaling poisonous gas

Savre Digital

Recent Posts

എസ് നവീന് ഞാറ്റുവേല രാജലക്ഷ്മി സാഹിത്യ പുരസ്കാരം

ബെംഗളൂരു: ശ്രീകൃഷ്ണപുരം സാംസ്ക‌ാരിക സമിതി ഏര്‍പ്പെടുത്തിയ ഞാറ്റുവേല രാജലക്ഷ്മി സാഹിത്യ പുരസ്കാരം എഴുത്തുകാരന്‍ എസ് നവീന്. ലച്ചി എന്ന രചനയാണ്…

14 minutes ago

പാലക്കാട് വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് കല്ലടിക്കോട് വീടിനകത്ത് മൃതദേഹം കത്തിയ നിലയില്‍ കണ്ടെത്തി. വീട്ടുടമയായ അലീമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 73 വയസായിരുന്നു. ഒറ്റയ്ക്കാണ്…

20 minutes ago

മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങിയ സംഭവം; 5 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സർക്കാർ…

1 hour ago

ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പമ്പ: ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ എസ് സി പി ഒ കെ കെ…

2 hours ago

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു

മും​ബൈ: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി സു​രേ​ഷ് ക​ൽ​മാ​ഡി അ​ന്ത​രി​ച്ചു. 81 വ​യ​സാ​യി​രു​ന്നു. ദീ​ർ​ഘ​നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു. പൂ​ന​യി​ലെ ദീ​ന​നാ​ഥ്…

3 hours ago

ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു; 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ കൊലപാതകം

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ന്യൂന പക്ഷങ്ങൾക്കെതിരായ ആക്രമണം രൂക്ഷമാകുന്നു. ഒരു ഹി​ന്ദു യു​വാവ് കൂടി കൊല്ലപ്പെട്ടു. പ​ല​ച​ര​ക്ക് ക​ട​യു​ട​മ​യാ​യ മോ​ണി ച​ക്ര​വ​ർ​ത്തി​യാ​ണ്…

3 hours ago