മണാലി: മണാലിയില്‍ 12 വയസ്സുകാരിക്ക് സിപ് ലൈൻ യാത്രക്കിടെ താഴെ വീണ് ഗുരുതര പരുക്കേറ്റു. നാഗ്പൂർ സ്വദേശിയായ പ്രഫുല്ല ബിജ്വെയുടെ മകള്‍ തൃഷ ബിജ്വെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. സിപ് ലൈനുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടിയതാണ് അപകടത്തിന് കാരണം.
അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. പരുക്കേറ്റ പെണ്‍കുട്ടി കഴിഞ്ഞ ദിവസങ്ങളില്‍ ശസ്ത്രക്രിയക്ക് വിധേയമായതായും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായും പിതാവ് പ്രഭുല്‍ ബിജ്വെ അറിയിച്ചു. അപകടസ്ഥലത്ത് മതിയായ സുരക്ഷാ നടപടികള്‍ ഉണ്ടായിരുന്നില്ലെന്നും അപകടത്തിന് ശേഷം തല്‍ക്ഷണ സഹായം ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു.
SUMMARY : 12-year-old girl seriously injured after falling 30 feet from zip line
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപനക്കാരൻ യു.പി സ്വദേശി സലിം (40)…
ബെംഗളൂരു: പാലക്കാട് മണ്ണാർക്കാട് നെച്ചുള്ളി വീട്ടില്‍ എൻ. ഉണ്ണികൃഷ്ണൻ നായർ (90) ബെംഗളൂരുവില്‍ അന്തരിച്ചു. ഇന്ത്യൻ എയർഫോഴ്സ് (റിട്ട) ഹോണററി…
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജോഷി ഫിലിപ്പ് ചുമതലയേറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പെണ്ണമ്മ ജോസഫിനെ ഏഴിനെതിരേ 16 വോട്ടുകൾക്കു…
തിരുവനന്തപുരം: പ്രശസ്ത കലാ സംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വീട്ടിലായിരുന്നു അന്ത്യം. 'മൈ ഡിയർ കുട്ടിച്ചാത്തൻ'…
പാലക്കാട്: ചിറ്റൂരില്‍ ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെയാണ്…
ഹൈദരാബാദ്: 'പുഷ്പ 2: ദ റൂള്‍' എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍…