മലപ്പുറം: സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സഹോദരനെ 123 വര്‍ഷം കഠിന തടവിനും ഏഴു ലക്ഷം രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു. മഞ്ചേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. 12ാം വയസിലാണ് പെണ്‍കുട്ടി 19കാരനായ സഹോദരന്റെ പീഡനത്തിനിരയാവുന്നത്. തുടർന്ന് ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്തു.
കേസിന്റെ വിചാരണവേളയില്‍ പെണ്‍കുട്ടിയും മാതാവും അമ്മാവനും കൂറുമാറിയിരുന്നു. തുടർന്ന് ഡിഎൻഎ ടെസ്റ്റ് നടത്തിയാണ് പ്രതി സഹോദരനാണെന്ന് സ്ഥിരീകരിച്ചത്. 123 വർഷം തടവിന് പുറമെ പ്രതി ഏഴ് ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുക പെണ്‍കുട്ടിയുടെ ക്ഷേമപ്രവർത്തനത്തിനായി വിനിയോഗിക്കണം.
കോടതി വിധിക്ക് പിന്നാലെ പ്രതിയായ സഹോദരൻ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. പ്രതിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് അഷ്‌റഫ് എ എം ആണ് ശിക്ഷ വിധിച്ചത്. സംഭവം നടക്കുമ്പോൾ 19 വയസായിരുന്നു പ്രതിക്ക്. പോക്‌സോയിലെ വിവിധ വകുപ്പുകള്‍, ഐപിസി 376 , ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് എന്നിവ പ്രകാരം ആണ് പ്രതിക്ക് 123 വര്‍ഷം കഠിന തടവ് വിധിച്ചത്. ഏഴു ലക്ഷം രൂപ പിഴ അടയ്ക്കാനും പിഴ അടച്ചില്ലെങ്കില്‍ 11 മാസം സാധാരണ തടവിനും കോടതി വിധിച്ചു.
TAGS : MALAPPURAM | RAPE CASE
SUMMARY : 123 years imprisonment for brother who raped 13-year-old girl and made her pregnant
ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാറ് പൂർണമായും കത്തി നശിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ്…
ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…
റാഞ്ചി: ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ്…
തൃശൂർ: കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ഇന്ന് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ഇത്…
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വടകരയിൽ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി കമ്പയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തോടന്നൂർ…
മുംബൈ: മുംബൈ കനത്ത മഴ തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വിക്രോളിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് രണ്ട്…