തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഭക്ഷ്യവിതരണക്കിറ്റിൽ ഇക്കുറി രണ്ട് ഉത്പന്നങ്ങൾ കുറവ്. ഇക്കുറി തുണി സഞ്ചിയുൾപ്പെടെ 13 ഇന കിറ്റാണ് സർക്കാർ വിതരണം ചെയ്യുന്നത്. മുൻ വർഷങ്ങളിൽ 15 ഇനങ്ങൾ നൽകിയിരുന്നു. ഓണക്കിറ്റ് വിതരണം സെപ്തംബറിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എവൈ കാർഡുടമകൾക്ക് മാത്രമാണ് ഇക്കുറി കിറ്റ് വിതരണം ചെയ്യുക. ആറ് ലക്ഷം പേരാണ് കേരളത്തിൽ മഞ്ഞകാർഡ് ഉടമകളായി ഉള്ളത്. 36 കോടി രൂപ ചിലവിലാണ് ഇവർക്ക് കിറ്റ് നൽകുന്നത്. സപ്ലൈകോയുടെ ഓണ വിപണികൾ അടുത്ത മാസം ആറ് മുതൽ ആരംഭിക്കും. മുൻ വർഷങ്ങൾക്ക് സമാനമായ രീതിയിൽ ജൈവ പച്ചക്കറിയും ഓണം ഫെയറും ഒരുക്കും. സപ്ലൈകോ മാവേലി സ്‌റ്റോറുകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം ഒഴിവാക്കിയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
<bR>
TAGS : RATION SHOPS | ONAM KIT
SUMMARY : 13 items including cloth bag in Onakit. Supplyco on markets from September 6
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,13,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…
മുവാറ്റുപുഴ: മുവാറ്റുപുഴ ആവോലിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു…
ബെംഗളൂരു: നിയന്ത്രണംവിട്ട ചരക്കുലോറി ബസ്, കാർ, 5 ബൈക്കുകൾ എന്നിവയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 25 പേർക്കു…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…
ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…
തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…