ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വൻ കാട്ടുതീയിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും 1300 ഹെക്ടർ വനം നശിച്ചതായും തീ ഇപ്പോൾ നിയന്ത്രണവിധേയമായതായും ഫോറസ്റ്റ് ഫോഴ്സ് മേധാവി ധനഞ്ജയ് മോഹൻ പറഞ്ഞു. മരിച്ചവരിൽ നാലു പേരും നേപാളിൽനിന്നുള്ള തൊഴിലാളികളാണ്.
കാട്ടുതീയുമായി ബന്ധപ്പെട്ട് 388 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാട്ടുതീ നിയന്ത്രണവിധേയമാക്കുന്നതിൽ അനാസ്ഥ കാണിച്ചതിന് 17 ജീവനക്കാർക്കെതിരെ നടപടിയെടുത്തു. നാലു പേർക്കെതിരെ അച്ചടക്കനടപടിയും പതിനൊന്ന് പേർക്ക് സസ്‌പെൻഷനും ലഭിച്ചു. രണ്ട് പേർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
കാട്ടുതീ തടയുന്നതിനുള്ള നടപടികൾ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അവലോകനം ചെയ്തു. ജില്ലകളിലെത്തി കാട്ടുതീ നാശം വിതച്ച സ്ഥലങ്ങളിൽ ഫീൽഡ് പരിശോധന നടത്തണമെന്നും ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില മുകളിലേക്ക്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു…
ബെംഗളൂരു: തൃശൂർ തിരുവില്വാമല സ്വദേശിനി പി. പ്രേമകുമാരി(63) അന്തരിച്ചു. ഉദയനഗർ ഗംഗൈ അമ്മൻ സ്ട്രീറ്റ് ഫസ്റ്റ് ക്രോസ്സിലായിരുന്നു താമസം. ഭർത്താവ്:…
ന്യൂഡൽഹി: ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകർന്നുവീണ് വൻ അപകടം. ഒട്ടേറെപ്പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 14 മാസം പ്രായമുള്ള…
വയനാട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം. 21കാരന് 60 വര്‍ഷം തടവും ഒരു ലക്ഷം പിഴയും. വൈത്തിരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍…
കൊല്ലം: ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം പുനയ്ക്കന്നൂര്‍ ആയിരത്തില്‍ വീട്ടില്‍ രജിത മോള്‍ (48)…
കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷാപ്രവർത്തന ഫണ്ടിലേക്ക് ബോച്ചെ ഫാൻസ് ചാരിറ്റിബിള്‍ ട്രസ്റ്റ് വഴി ഒരുകോടി നല്‍കാൻ…