KERALA

കെട്ടിടനമ്പർ അനുവദിക്കുന്നതിന് 15 ലക്ഷം രൂപ കൈക്കൂലി വാങ്ങി; പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

കൊച്ചി: കെട്ടിടനമ്പർ അനുവദിക്കുന്നതിന് 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. വടവുകോട്-പുത്തൻകുരിശ് ഓവർസിയറായ കാസറഗോഡ് കാഞ്ഞങ്ങാട് സ്വദേശി ടി. ദീപേഷ് കുമാർ (40) ആണ് കൊച്ചി വിജിലൻസ് സംഘത്തിന്റെ വലയിൽ വീണത്. ചൊവ്വാഴ്ച രാത്രി എറണാകുളം കളക്ടറേറ്റിന് തൊട്ടടുത്താണ് സംഭവം.

വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ കരിമുകൾ വരിക്കോലിയിൽ നിർമാണം പൂർത്തിയായ 55,000 ചതുരശ്രയടിയുള്ള 15 കോടി രൂപ മുടക്കി നിർമിച്ച ഗോഡൗണിന് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് ഓവർസിയർ 15 ലക്ഷംരൂപ കൈക്കൂലി ചോദിച്ചത്‌.

ചൊവ്വാഴ്‌ച രാത്രി 8.30ന് കാക്കനാട് കലക്ടറേറ്റിന് സമീപത്തേക്ക് പരാതിക്കാരനെ വിളിച്ചുവരുത്തി സ്വന്തം കാറിൽവച്ച് പണം കൈപ്പറ്റുകയായിരുന്നു. അഞ്ചുലക്ഷം രൂപ പണമായും 10 ലക്ഷം രൂപയുടെ ചെക്കുമാണ് പരാതിക്കാരൻ നൽകിയത്. പണം ലഭിച്ചയുടൻ തടഞ്ഞുവച്ച ഗോഡൗണിന്റെ അനുമതിപത്രം കാറിൽവച്ചുതന്നെ അനുവദിച്ചുനൽകി. പണം വാങ്ങിയ ഉടൻ വിജിലൻസ്‌ സംഘം ഓവർസിയറെ പിടികൂടി കൈകൾ രാസലായനിയിൽ മുക്കി തെളിവ് ശേഖരിച്ചു.

കൈക്കൂലിയായി വാങ്ങിയ പണവും ചെക്കും കാറിൽനിന്ന്‌ കണ്ടെടുത്തു. ഇയാൾ വടവുകോട് പഞ്ചായത്തിൽ ജോലിക്കെത്തിയത് ഒരുമാസംമുമ്പാണ്. കടമക്കുടി, ചേരാനല്ലൂർ പഞ്ചായത്തിലായിരുന്നു മുമ്പ് ജോലിചെയ്തിരുന്നത്. പരാതി ലഭിച്ചശേഷം ഇയാൾ ഏറെനാളായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ വീട്ടിലും ഓഫീസിലും വിജിലൻസ് പരിശോധന നടത്തി. വിജിലൻസ് ഡിവൈഎസ്‌പി ടി എം വർഗീസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
SUMMARY: 15 lakhs bribe taken for allotment of building number; Vigilance arrests Panchayat Overseer

NEWS DESK

Recent Posts

യുവജന ശാക്തീകരണ ക്യാംപ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (അഫോയി) ഹോപ് സൊസൈറ്റിയും സംയുക്തമായി…

1 minute ago

വിഴിഞ്ഞത്തെ ആഗോള മാരിടൈം ഹബ്ബാക്കി മാറ്റും; നിർണായക തീരുമാനവുമായി കേന്ദ്രം

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…

54 minutes ago

രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതിപക്ഷം വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…

1 hour ago

ചിക്കമഗളൂരുവിൽനിന്നുള്ള തീർഥാടകസംഘം സഞ്ചരിച്ച പിക്കപ്പ് വാൻ ആന്ധ്രയില്‍ അപകടത്തില്‍പ്പെട്ടു; എട്ടു മരണം

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…

2 hours ago

വടക്കൻ കർണാടകയിൽ കൊടും ചൂട്; കലബുറഗിയില്‍ താപനില 44, അഞ്ച് ജില്ലകളില്‍ യെലോ അലർട്ട്

ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …

2 hours ago

IPL 2026: മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…

3 hours ago