LATEST NEWS

IPL 2026: മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ നേരിട്ടത്. വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ ഉയർത്തിയ 196 റൺസെന്ന വിജയലക്ഷ്യം 16.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്. അർധസെഞ്ചറി നേടിയ ഓപ്പണർ പ്രഭ്സിമ്രാൻ സിങ് (39 പന്തിൽ 80), തുടർച്ചയായ മൂന്നാം അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ (35 പന്തിൽ 66) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് പഞ്ചാബിനു ജയം സമ്മാനിച്ചത്.

39 പന്തില്‍ പന്തില്‍ പുറത്താവാതെ 80 റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്‍ സിംഗാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ 35 പന്തില്‍ 66 റണ്‍സെടുത്ത് പുറത്തായി. ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. അഞ്ച് മത്സരങ്ങളില്‍ ഒമ്പത് പോയിന്റാണ് അവര്‍ക്ക്. അഞ്ചില്‍ ഒരു മത്സരം മാത്രം ജയിച്ച് രണ്ട് പോയിന്റ് നേടിയ മുംബൈ ഒമ്പതാം സ്ഥാനത്താണ്.
SUMMARY: IPL 2026: Punjab register a landslide victory over Mumbai Indians

NEWS DESK

Recent Posts

രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതിപക്ഷം വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…

5 minutes ago

ചിക്കമഗളൂരുവിൽനിന്നുള്ള തീർഥാടകസംഘം സഞ്ചരിച്ച പിക്കപ്പ് വാൻ ആന്ധ്രയില്‍ അപകടത്തില്‍പ്പെട്ടു; എട്ടു മരണം

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…

21 minutes ago

വടക്കൻ കർണാടകയിൽ കൊടും ചൂട്; കലബുറഗിയില്‍ താപനില 44, അഞ്ച് ജില്ലകളില്‍ യെലോ അലർട്ട്

ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …

51 minutes ago

റിപ്പർ ചന്ദ്രൻ കേസിലെ ദൃക്‌സാക്ഷി മരിച്ചനിലയിൽ

കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…

1 hour ago

മണ്ഡല പുനര്‍നിര്‍ണയം-വനിതാ സംവരണം: ബില്ലില്‍ വോട്ടെടുപ്പ്‌ ഇന്ന്

ന്യൂഡല്‍ഹി:  ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന്…

2 hours ago

ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…

9 hours ago