കൊച്ചി: കോതമംഗലത്തിന് സമീപം പൈങ്ങോട്ടൂരില്‍ സ്കൂള്‍ വിദ്യാർഥിക്ക് സമപ്രായക്കാരുടെ ക്രൂര മർദ്ദനം. നാലു പേർ ചേർന്നാണ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന്റെ വിഡിയോ പുറത്തു വന്നതോടെ കേസെടുത്ത് പോലീസ്. പോത്താനിക്കാട് പോലീസ് നാലു പേർക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 325ാം വകുപ്പു പ്രകാരമാണ് കേസെടുത്തത്.
നാലു പേരെയും ഇവരുടെ മാതാപിതാക്കളെയും ഇന്നു രാവിലെ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നടപടി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ പോലീസ് നല്‍കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ മർദിച്ചവരെ വിളിപ്പിക്കും. കോതമംഗലത്തിനടുത്ത് പൈങ്ങോട്ടൂരില്‍ വിദ്യാർഥിയായ 15കാരനാണ് ക്രൂരമർദനത്തിന് ഇരയായത്. ഒരാഴ്ച മുമ്പാണ് സംഭവം. പൈങ്ങോട്ടൂർ ബസ് സ്റ്റാന്‍ഡിനു സമീപം ഉപയോഗിക്കാതെ കിടക്കുന്ന പോലീസ് എയ്ഡ് പോസ്റ്റിനുള്ളില്‍ വച്ചായിരുന്നു മർദനം.
SUMMARY: 15-year-old beaten up by four boys; police register case
കൊല്ലം: സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗില്‍ ചേർന്നു. നേരത്തെ സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന ഐഷാ…
ഡല്‍ഹി: 1984 സിഖ് വിരുദ്ധ കലാപത്തില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി ഹൈക്കോടതി. സിഖ് വിരുദ്ധ…
ഡല്‍ഹി: ശബരിമല സ്വർണക്കൊള്ളയില്‍ എൻ.വാസുവിന്റെ ജാമ്യഹർജി തള്ളി സുപ്രിംകോടതി. താൻ കമ്മീഷണർ മാത്രമായിരുന്നുവെന്ന വാസുവിന്റെ വാദം കോടതി തള്ളി. 'ദൈവത്തെ…
കണ്ണൂർ: ഒന്നരവയസുകാരൻ വിയാനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യയ്ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡീഷണല്‍ സെഷൻസ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. പവന് 1680 രൂപ താഴ്ന്ന് 1,13,160 രൂപയിലെത്തി. ഗ്രാമിന് 210 രൂപ ഇടിഞ്ഞ് 14,145…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സംയുക്ത മേഖല കലോത്സവം സമാപിച്ചു. സമാജം പ്രസിഡന്‍റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. വിവിധ സോണലുകളുടെ സെക്രട്ടറിമാരായ…