LATEST NEWS

കൊല്ലത്ത് സിപിഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗില്‍ ചേര്‍ന്നു

കൊല്ലം: സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗില്‍ ചേർന്നു. നേരത്തെ സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന ഐഷാ പറ്റി പറഞ്ഞ കാര്യങ്ങളില്‍ അതേ നിലപാടാണ് ഉള്ളതെന്നാണ് ലീഗില്‍ ചേർന്ന് ശേഷമുള്ള സുജ ചന്ദ്രബാബുവിൻ്റെ പ്രതികരണം. സിപിഐഎമ്മില്‍ നിന്ന് അവഗണിക്കുന്നെന്ന കാര്യം പറഞ്ഞപ്പോള്‍ ജില്ലാ നേതൃത്വം ലീഗിലേക്ക് ക്ഷണിക്കുകയായിരുന്നെന്നും സുജ പറഞ്ഞു.

ലീഗിലേക്കുള്ള പ്രവേശനം സ്വന്തമായെടുത്ത തീരുമാനമാണെന്ന് സുജ ചന്ദ്രബാബു മാധ്യമങ്ങളോട് പറഞ്ഞു. യാതൊരു വിധ വാഗ്‌ദാനങ്ങളുടേയും പുറത്തല്ല ലീഗില്‍ ചേർന്നിരിക്കുന്നത്. നിരുപാധികമായി ലീഗില്‍ പ്രവർത്തിക്കാനാണ് തീരുമാനം. എല്ലാവരെയും ഒരുപോലെ കാണുന്ന, മതനിരപേക്ഷതയില്‍ ഊന്നി നില്‍ക്കുന്ന പ്രസ്താനമാണ് മുസ്ലീം ലീഗെന്ന് വിശ്വസിക്കുന്നെന്നും സുജ ചന്ദ്രബാബു പറഞ്ഞു.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായ സുജ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന നേതാവ് കൂടിയായിരുന്നു. മൂന്ന് വട്ടം അഞ്ചല്‍ പഞ്ചായത്ത് പ്രസിഡൻ്റായും ഒരു തവണ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

SUMMARY: CPM district committee member Suja Chandrababu joins Muslim League in Kollam

NEWS BUREAU

Recent Posts

പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ അന്തരിച്ചു

പാരീസ്: പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ (77) അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന രോഗാവസ്ഥമൂലം ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.…

1 hour ago

പാരച്യൂട്ടിൽനിന്ന് വീണ് രണ്ടു സൈനികര്‍ക്ക് പരുക്ക്

ബെംഗളൂരു: ബല്ലാരിയിൽ പാരച്യൂട്ട് പരിശീലനത്തിനിടെ 50 അടി ഉയരത്തിൽ നിന്ന് വീണ് രണ്ടു സൈനികര്‍ക്ക് പരുക്ക്. ബല്ലാരിയുടെ പ്രാന്തപ്രദേശത്തുള്ള പി.ഡി…

2 hours ago

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി അനിൽ അക്കര

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചെന്ന് പരാതി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി…

2 hours ago

തൃശൂരില്‍ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയില്‍

തൃശൂർ: തൃശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരൻ അനോജിനും പാമ്പ്…

2 hours ago

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണിയാണെന്ന് കോളേജ് മാനേജ്‌മെന്റ്.…

3 hours ago

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’

ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം അഞ്ച് മൃതിയുടെ തിരനോട്ടം   മുന്നാം ക്ലാസിലുള്ളപ്പോഴായിരുന്നു വടക്കേൽ സുജയുടെ…

4 hours ago