ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, ജിയോ, വിഐ, തുടങ്ങിയ കമ്പനികൾ ഡാറ്റ പ്ലാനുകളുടെ തുക കുത്തനെ ഉയർത്തിയപ്പോൾ 400 രൂപയില്‍ താഴെയുള്ള ആകര്‍ഷകമായ പാക്കേജുമായി ബി.എസ്.എന്‍.എല്‍.
ഏറ്റവും പുതിയ 397 രൂപ പ്ലാന്‍ പ്രകാരം 150 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക . ഇതുമൂലം ഏകദേശം അഞ്ച് മാസത്തേക്ക് റീചാർജ് ചെയ്യേണ്ട ബുദ്ധിമുട്ടിൽ നിന്ന് നിങ്ങൾക്ക് മോചനം നേടാം. ഈ പാക്കേജ് ഉപയോഗിച്ച് ആദ്യത്തെ 30 ദിവസം പരിധിയില്ലാതെ കോളുകള്‍ വിളിക്കാം. കൂടാതെ ആദ്യ 30 ദിവസം പ്രതിദിനം 2 ജിബി ഡാറ്റയും ഉപയോഗിക്കാം . ഒരുമാസം കണക്കാക്കുകയാണെങ്കില്‍ 60 ജിബി ഡേറ്റയാണ് ലഭിക്കുക. 30 ദിവസത്തിനുശേഷം ആവശ്യമനുസരിച്ച് പ്ലാനിലേക്ക് ഡാറ്റയും കോളിങ് സേവനവും ചേര്‍ക്കാനും കഴിയും.കുറഞ്ഞ ചെലവിൽ ദീർഘ വാലിഡിറ്റിയുള്ള പ്ലാൻ ആഗ്രഹിക്കുന്നവർക്ക് 397 റീചാർജ് പ്ലാൻ ഒരു നല്ല ഓപ്ഷനായിരിക്കും.
ശ്രദ്ധിക്കേണ്ട കാര്യം, എല്ലാ ആനുകൂല്യങ്ങളും ആദ്യത്തെ 30 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ. എന്നാൽ സിം 150 ദിവസം ആക്ടീവായി തുടരും. 70 ദിവസം മുതല്‍ 365 ദിവസം വരെ വാലിഡിറ്റിയുള്ള നിരവധി പ്ലാനുകള്‍ ബിഎസ്എന്‍എല്ലിന് ഉണ്ട്.
അതേസമയം, രാജ്യത്ത് കഴിഞ്ഞ വര്‍ഷം ടെലികോം കമ്പനികള്‍ താരിഫ് വര്‍ദ്ധിപ്പിച്ചത് ബിഎസ്എന്‍എല്ലിന് വലിയ നേട്ടമുണ്ടാക്കാന്‍ സാഹചര്യമൊരുക്കിയിരുന്നു. ഡാറ്റ, കാള്‍ പാക്കേജുകളില്‍ കമ്പനികള്‍ വരുത്തിയ വര്‍ദ്ധനവ് സാധാരണക്കാര്‍ക്ക്, പ്രത്യേകിച്ച് ഒന്നിലധികം സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതോടെയാണ് കുറഞ്ഞ നിരക്കില്‍ പ്ലാനുകള്‍ നല്‍കുന്ന ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്ക് ആളുകളെ കൂടുതല്‍ ആകര്‍ഷിച്ചത്. ആളുകളുടെ ഒഴുക്ക് വര്‍ദ്ധിച്ചതോടെ 4ജിയിലേക്ക് മാറുന്ന നടപടികള്‍ ഉള്‍പ്പെടെ ബിഎസ്എന്‍എല്‍ വേഗത്തിലാക്കിയിരുന്നു.
<br>
TAGS : BSNL,
SUMMARY : 150 days validity free; BSNL with a great offer for just 397 rupees
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…