ഭോപാല്‍: പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തു ശത്രുസ്വത്തായി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബോളിവുഡ് താരം സെയ്ഫ് അലിഖാന് നല്കിയ ഹരജി മധ്യപ്രദേശ് ഹൈക്കോടതി തള്ളി. ഇന്ത്യയിലെ നവാബ് കുടുംബമായ പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന, ഭോപാലിലെ കൊഹേഫിസ മുതല്‍ ചിക്ലോദ് വരെ നീണ്ടുകിടക്കുന്ന ചരിത്രപ്രാധാന്യമുള്ള 15,000 കോടി രൂപ വിലവരുന്ന സ്വത്തുവകകളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത്. സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കുമെന്നാണ് സൂചന. അതേസമയം ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സെയ്ഫ് അലിഖാന്റെ കുടുംബം അറിയിച്ചു.
ഭോപ്പാല്‍ നവാബായിരുന്ന ഹമീദുള്ള ഖാന്റെ മകള്‍ ആബിദ സുല്‍ത്താന്‍ പാക്കിസ്ഥാനിലേക്ക് ചേക്കേറിയിരുന്നു. സെയ്ഫിന്റെ മാതാവിന്റെ മൂത്ത സഹോദരിയാണ് ആബിദ. ആബിദ പാകിസ്ഥാൻ പൗരത്വം നേടിയെങ്കിലും സെയ്ഫിന്റെ മാതാവ് വഴി പട്ടൗഡി കുടുംബത്തിലേക്ക് ഈ സ്വത്തുക്കൾ എത്തി. സെയ്ഫ് അലി ഖാന് കുട്ടിക്കാലം ചെലവഴിച്ച ഫഌഗ് സ്റ്റാഫ് ഹൗസ്, നൂര്‍ ഉസ് സബാഹ് കൊട്ടാരം, ദാറുസലാം, ഹബീബി ബംഗ്ലാവ്, അഹമദാബാദ് പാലസ്, കൊഹെഫിസ കൊട്ടാരം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാൽ വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് പോയി അവിടത്തെ പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെ ശത്രുസ്വത്തായി പ്രഖ്യാപിക്കുന്ന കീഴ്വഴക്കമുണ്ട്. ഇതോടെയാണ് പട്ടൗഡി കുടുംബത്തിന്റെ സ്വത്ത് ശത്രുസ്വത്ത് വിഭാഗത്തിൽപ്പെട്ടത്.
2014ലാണ് കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി വിഭാഗം സെയ്ഫ് അലി ഖാനു നോട്ടിസ് നല്‍കിയത്. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള വസ്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ചായിരുന്നു നോട്ടിസ്. 2015ല്‍ സെയ്ഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു.
<BR>
TAGS : SAIF ALI KHAN
SUMMARY : 15,000 crores of Saif Ali Khan’s assets may be confiscated by the government
ബെംഗളൂരു: ഹാസന് ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…