ബെംഗളൂരു: പതിനാറാം ധനകാര്യ കമ്മിഷൻ ഗ്രാന്‍റ് വിഹിതം സന്തുലിതവും സുതാര്യവുമാകുമെന്നാണ് സംസ്ഥാനത്തിന്‍റെ പ്രതീക്ഷയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവിൽ നടന്ന 16-മത് ധനകാര്യ കമ്മിഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് സംസ്ഥാനത്തിന് നേട്ടമുണ്ടാക്കുമെന്ന് സംസ്ഥാനങ്ങളിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ പുരോഗതിയുടെ കേന്ദ്ര ബിന്ദുവാണ് കർണാടക. ദേശീയ ജിഡിപിയിൽ കർണാടകയുടെ സംഭാവന ഏകദേശം 8.4 ശതമാനം ആണ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജിഎസ്‌ടി കലക്ഷനുള്ള സംസ്ഥാനമാണിത്. ഏകദേശം 4 ലക്ഷം കോടിയോളം നികുതിപ്പണമാണ് സംസ്ഥാനത്ത് നിന്ന് നികുതിയായി കേന്ദ്രത്തിലേക്ക് വർഷംതോറും പോകുന്നത്.
സംസ്ഥാനത്തിന് പ്രതിവർഷം നികുതി വിഹിതമായി 45,000 കോടി രൂപയും കേന്ദ്ര ഗ്രാന്‍റായി 15,000 കോടി രൂപയും ലഭിക്കുന്നു. കേന്ദ്രത്തിന് നൽകുന്ന ഓരോ രൂപയ്ക്കും 15 പൈസ മാത്രമാണ് സംസ്ഥാനത്തിന് തിരികെ ലഭിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.14-ാം ധനകാര്യ കമ്മിഷനിൽ കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിനുള്ള നികുതി വിഹിതം 4.71 ശതമാനം ആയിരുന്നു. എന്നാൽ 15-ാം ധനകാര്യ കമ്മിഷന്‍റെ കാലത്ത് ഇത് 3.64 ശതമാനം ആയി കുറഞ്ഞു. നികുതി വിഹിതത്തിൽ 25 ശതമാനം കുറവുണ്ടായി. ഇതുവഴി 2021-2026 വരെയുള്ള അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന് 68,275 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത അഞ്ചുവർഷത്തേക്ക് ബെംഗളൂരുവിലെ വികസന പ്രവർത്തനങ്ങൾക്കായി 55,586 കോടി രൂപ ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ധനകാര്യ കമ്മിഷൻ ചെയർമാൻ അരവിന്ദ് പനഗാരിയയും അംഗങ്ങളും, മന്ത്രിസഭാംഗങ്ങൾ, സർക്കാർ ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷ്, ധനകാര്യ വകുപ്പ് ഡെപ്യൂട്ടി ചീഫ് സെക്രട്ടറി എൽ.കെ അതിഖ്, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മികച്ച രീതിയിൽ മുന്നേറുന്ന സംസ്ഥാനങ്ങൾക്ക് നിതി ആയോഗ് തുല്യ പരിഗണന നൽകണമെന്ന് സിദ്ധരാമയ്യ കമ്മിറ്റിയില്‍ നിര്‍ദേശിച്ചു.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Siddaramaiah urged 16th Finance Commission to address the imbalances in resource sharing between the Centre and the states
തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി ആശുപത്രിയില്‍ നിന്നുണ്ടായ അണുബാധയെ തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ വിവരങ്ങള്‍ പുറത്ത്.…
ബെംഗളൂരു: പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ സാലുമരദ തിമ്മക്ക അന്തരിച്ചു. 114-ാം വയസായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ…
കൊച്ചി: ഹാല്‍ സിനിമയ്ക്ക് പ്രദർശനാനുമതി നല്‍കി ഹൈക്കോടതി. ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ നിർമ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി…
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള പതിനേഴ് സീറ്റില്‍ പതിനൊന്നിലും സിപിഎം മത്സരിക്കും. സിപിഐയും ആർജെഡിയും…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നുകൊണ്ടിരിക്കെ എൻഡിഎ 200 സീറ്റുകളില്‍ മുന്നിലെത്തി. ആകെ 243 സീറ്റുകളുള്ള നിയമസഭയില്‍ 200…
തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിനി…