Categories: KARNATAKATOP NEWS

16-മത് ധനകാര്യ കമ്മിഷൻ സമ്മേളനം; ബെംഗളൂരുവിലെ വികസന പ്രവർത്തനങ്ങൾക്കായി 55,586 കോടി രൂപ ആവശ്യപ്പെട്ട് സര്‍ക്കാര്‍

ബെംഗളൂരു: പതിനാറാം ധനകാര്യ കമ്മിഷൻ ഗ്രാന്‍റ് വിഹിതം സന്തുലിതവും സുതാര്യവുമാകുമെന്നാണ് സംസ്ഥാനത്തിന്‍റെ പ്രതീക്ഷയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവിൽ നടന്ന 16-മത് ധനകാര്യ കമ്മിഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  തങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് സംസ്ഥാനത്തിന് നേട്ടമുണ്ടാക്കുമെന്ന് സംസ്ഥാനങ്ങളിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ പുരോഗതിയുടെ കേന്ദ്ര ബിന്ദുവാണ് കർണാടക. ദേശീയ ജിഡിപിയിൽ കർണാടകയുടെ സംഭാവന ഏകദേശം 8.4 ശതമാനം ആണ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജിഎസ്‌ടി കലക്ഷനുള്ള സംസ്ഥാനമാണിത്. ഏകദേശം 4 ലക്ഷം കോടിയോളം നികുതിപ്പണമാണ് സംസ്ഥാനത്ത് നിന്ന് നികുതിയായി കേന്ദ്രത്തിലേക്ക് വർഷംതോറും പോകുന്നത്.

സംസ്ഥാനത്തിന് പ്രതിവർഷം നികുതി വിഹിതമായി 45,000 കോടി രൂപയും കേന്ദ്ര ഗ്രാന്‍റായി 15,000 കോടി രൂപയും ലഭിക്കുന്നു. കേന്ദ്രത്തിന് നൽകുന്ന ഓരോ രൂപയ്ക്കും 15 പൈസ മാത്രമാണ് സംസ്ഥാനത്തിന് തിരികെ ലഭിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.14-ാം ധനകാര്യ കമ്മിഷനിൽ കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിനുള്ള നികുതി വിഹിതം 4.71 ശതമാനം ആയിരുന്നു. എന്നാൽ 15-ാം ധനകാര്യ കമ്മിഷന്‍റെ കാലത്ത് ഇത് 3.64 ശതമാനം ആയി കുറഞ്ഞു. നികുതി വിഹിതത്തിൽ 25 ശതമാനം കുറവുണ്ടായി. ഇതുവഴി 2021-2026 വരെയുള്ള അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന് 68,275 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത അഞ്ചുവർഷത്തേക്ക് ബെംഗളൂരുവിലെ വികസന പ്രവർത്തനങ്ങൾക്കായി 55,586 കോടി രൂപ ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ധനകാര്യ കമ്മിഷൻ ചെയർമാൻ അരവിന്ദ് പനഗാരിയയും അംഗങ്ങളും, മന്ത്രിസഭാംഗങ്ങൾ, സർക്കാർ ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷ്, ധനകാര്യ വകുപ്പ് ഡെപ്യൂട്ടി ചീഫ് സെക്രട്ടറി എൽ.കെ അതിഖ്, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മികച്ച രീതിയിൽ മുന്നേറുന്ന സംസ്ഥാനങ്ങൾക്ക് നിതി ആയോഗ് തുല്യ പരിഗണന നൽകണമെന്ന് സിദ്ധരാമയ്യ കമ്മിറ്റിയില്‍ നിര്‍ദേശിച്ചു.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Siddaramaiah urged 16th Finance Commission to address the imbalances in resource sharing between the Centre and the states

Savre Digital

Recent Posts

ഹര്‍ത്താലിനെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ദളിത് സംഘടനകള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താലിനെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസയച്ചു. ഇന്ന് വൈകീട്ട്…

17 minutes ago

കേരളത്തില്‍ ഇന്നുമുതൽ അര മണിക്കൂർ ലോഡ് ഷെഡിങ്; ഏർപ്പെടുത്തുന്നത് വൈകിട്ട് ആറിനും 12നും ഇടയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് അര മണിക്കൂർ ലോഡ് ഷെഡിങ് പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. വൈകീട്ട് 6 മുതൽ 12 വരെയായിരിക്കും നിയന്ത്രണം. കനത്ത…

31 minutes ago

കനത്ത ചൂട്; കൊല്ലത്ത് പത്ത് വയസുകാരന് സൂര്യാതപമേറ്റു

കൊല്ലം: കൊല്ലം പോരുവഴിയില്‍ 10 വയസുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയില്‍ ജിബി കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് സൂര്യാതപമേറ്റത്. കൈയ്ക്കും…

1 hour ago

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിക്കും; അനുമതി നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂടും. പാലിന് വില കൂട്ടാൻ സർക്കാർ അനുമതി നൽകി. ലിറ്ററിന് നാലു രൂപ വരെ…

2 hours ago

മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനം; മുഖ്യപ്രതിക്ക് 10 വർഷം കഠിനതടവ്

ബെംഗളൂരു : മംഗളൂരു കുക്കർ ബോംബ് സ്ഫോടനക്കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷരീഖിനെ പത്തുവർഷം കഠിനതടവിന് ശിക്ഷിച്ച് ബെംഗളൂരുവിലെ എൻ.ഐ.എ.യുടെ പ്രത്യേക കോടതി.…

3 hours ago

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും; വി. ശിവൻകുട്ടി

തിരുവനന്തപുരം: ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫലപ്രഖ്യാപനത്തിന്…

3 hours ago