ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. 1,777 ഏക്കർ ഭൂമിയാണ് പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിക്കുന്നത്. കൃഷിഭൂമിയുടെ ദുരുപയോഗം, കർഷകരെ ചൂഷണം ചെയ്യല്‍ എന്നിവ തടയുക എന്നിവയാണ് വിജ്ഞാപനത്തിന് പിന്നിലെ ലക്ഷ്യം. ബെംഗളൂരു ദേവനഹള്ളി താലൂക്കിലെ ചന്നരായപട്ടണയിലും മറ്റ് 13 ഗ്രാമങ്ങളിലുമായാണ് പ്രസ്‌തുത ഭൂമി വ്യാപിച്ചുകിടക്കുന്നത്.
പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിക്കുന്നതോടെ കൃഷിയിടങ്ങൾക്കും കാർഷിക സ്റ്റാർട്ടപ്പുകൾക്കുമുള്ള പ്രത്യേക നികുതി ഇളവുകൾ, കാർഷിക ബിസിനസ് പദ്ധതികൾക്ക് വേഗത്തിലുള്ള അംഗീകാരങ്ങൾ, വെയർഹൗസ് വികസനം, കയറ്റുമതി അവസരങ്ങൾ എന്നിവ കര്‍ഷകര്‍ക്ക് ലഭിക്കും. വ്യവസായിക വികസനത്തോടൊപ്പം കാർഷിക മേഖലയിലും കൂടുതല്‍ നിക്ഷേപം കൈവരിക്കാന്‍ സാധിക്കും. ഉയർന്ന വിളവ് നൽകുന്ന വിത്തുകൾ, കോൾഡ് സ്റ്റോറേജ്, ജൈവകൃഷി പിന്തുണ, ഹൈഡ്രോപോണിക്സ് പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ, മെച്ചപ്പെട്ട മണ്ണ്, നേരിട്ടുള്ള വിപണി പ്രവേശനം, ഇ-ട്രേഡിങ് പ്ലാറ്റ്ഫോമുകൾ എന്നീ ആനുകൂല്യങ്ങളും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം സർക്കാർ നടപടിയ്ക്ക് പിന്നാലെ വിവാദങ്ങളും ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. സർക്കാരിൻ്റെ നടപടി ഭാവിയിൽ കാർഷിക ഭൂമിയുടെ വിൽപ്പനയെ ബാധിക്കുമെന്ന ആശങ്കയാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ കര്‍ഷകര്‍ക്ക് അവരുടെ ഭൂമി വില്ക്കാന് പൂര്‍ണ അവകാശമുണ്ടെന്നും ഭൂമി വിൽപന സംബന്ധിച്ച തെറ്റി ധാരണ ഉണ്ടാവേണ്ട കാര്യമില്ലെന്നും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എസ്. സെൽവകുമാർ പറഞ്ഞു. ഭൂമി സ്ഥിര കാർഷിക മേഖലയാക്കി മാറ്റുന്നത് കർഷകരുടെ സ്വാതന്ത്ര്യത്തെയോ ഭൂമി വിൽക്കാനുള്ള അവകാശത്തെയോ ബാധിക്കില്ലെന്നും എസ് സെൽവകുമാർ പറഞ്ഞു.
SUMMARY: 1777 acres near Devanahalli Airport declared as Special Agricultural Zone
തൃശൂർ: സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായി. ഏഴ് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പ്രകാരം 75.85…
കോട്ടയം: പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ പിടിയില്‍.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ.എല്‍…
ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം…
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ സമയ പരിധി നീട്ടി. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ…
ചെന്നൈ: തിരഞ്ഞെടുപ്പ് ചർച്ചകള്‍ക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു.…
ഇറ്റാനഗർ: അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യ- ചൈന…