ദേവനഹള്ളി വിമാനത്താവളത്തിന് സമീപമുള്ള 1777 ഏക്കർ പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ചു

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. 1,777 ഏക്കർ ഭൂമിയാണ് പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിക്കുന്നത്. കൃ​ഷി​ഭൂ​മി​യു​ടെ ദു​രു​പ​യോ​ഗം, ക​ർ​ഷ​ക​രെ ചൂ​ഷ​ണം ചെയ്യല്‍ എന്നിവ ത​ട​യു​ക എ​ന്നി​വ​യാ​ണ് വി​ജ്ഞാ​പ​ന​ത്തി​ന് പി​ന്നി​ലെ ല​ക്ഷ്യം. ബെംഗളൂരു ദേവനഹള്ളി താലൂക്കിലെ ചന്നരായപട്ടണയിലും മറ്റ് 13 ഗ്രാമങ്ങളിലുമായാണ് പ്രസ്‌തുത ഭൂമി വ്യാപിച്ചുകിടക്കുന്നത്.

പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിക്കുന്നതോടെ കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും കാ​ർ​ഷി​ക സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കു​മു​ള്ള പ്ര​ത്യേ​ക നി​കു​തി ഇ​ള​വു​ക​ൾ, കാ​ർ​ഷി​ക ബി​സി​ന​സ് പ​ദ്ധ​തി​ക​ൾ​ക്ക് വേ​ഗ​ത്തി​ലു​ള്ള അം​ഗീ​കാ​ര​ങ്ങ​ൾ, വെ​യ​ർ​ഹൗ​സ് വി​ക​സ​നം, ക​യ​റ്റു​മ​തി അ​വ​സ​ര​ങ്ങ​ൾ എ​ന്നി​വ ക​ര്‍ഷ​ക​ര്‍ക്ക് ല​ഭി​ക്കും. വ്യ​വ​സാ​യി​ക വി​ക​സ​ന​ത്തോ​ടൊ​പ്പം കാ​ർ​ഷി​ക മേ​ഖ​ല​യി​ലും കൂ​ടു​ത​ല്‍ നി​ക്ഷേ​പം കൈ​വ​രി​ക്കാ​ന്‍ സാ​ധി​ക്കും. ഉ​യ​ർ​ന്ന വി​ള​വ് ന​ൽ​കു​ന്ന വി​ത്തു​ക​ൾ, കോ​ൾ​ഡ് സ്റ്റോ​റേ​ജ്, ജൈ​വ​കൃ​ഷി പി​ന്തു​ണ, ഹൈ​ഡ്രോ​പോ​ണി​ക്സ് പോ​ലു​ള്ള ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, മെ​ച്ച​പ്പെ​ട്ട മ​ണ്ണ്, നേ​രി​ട്ടു​ള്ള വി​പ​ണി പ്ര​വേ​ശ​നം, ഇ-​ട്രേ​ഡി​ങ്​ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ എ​ന്നീ ആ​നു​കൂ​ല്യ​ങ്ങ​ളും സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശിച്ചിട്ടുണ്ട്.

അതേസമയം സർക്കാർ നടപടിയ്ക്ക് പിന്നാലെ വിവാദങ്ങളും ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. സർക്കാരിൻ്റെ നടപടി ഭാവിയിൽ കാർഷിക ഭൂമിയുടെ വിൽപ്പനയെ ബാധിക്കുമെന്ന ആശങ്കയാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ ക​ര്‍ഷ​ക​ര്‍ക്ക് അ​വ​രു​ടെ ഭൂ​മി വി​ല്‍ക്കാ​ന്‍ പൂ​ര്‍ണ അ​വ​കാ​ശ​മു​ണ്ടെന്നും ഭൂ​മി വി​ൽ​പ​ന സം​ബ​ന്ധി​ച്ച തെറ്റി ധാരണ ഉണ്ടാവേണ്ട കാര്യമില്ലെന്നും വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​സ്. സെ​ൽ​വ​കു​മാ​ർ പ​റ​ഞ്ഞു. ഭൂമി സ്ഥിര കാർഷിക മേഖലയാക്കി മാറ്റുന്നത് കർഷകരുടെ സ്വാതന്ത്ര്യത്തെയോ ഭൂമി വിൽക്കാനുള്ള അവകാശത്തെയോ ബാധിക്കില്ലെന്നും എസ് സെൽവകുമാർ പറഞ്ഞു.
SUMMARY: 1777 acres near Devanahalli Airport declared as Special Agricultural Zone

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യശാലി കണ്ണൂരില്‍: ഒന്നാം സമ്മാനമായ 10 കോടി രൂപ ‘MC 576896’ എന്ന ടിക്കറ്റിന്

തിരുവനന്തപുരം: മണ്‍സൂര്‍ ബംബര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ പത്ത് കോടി...

പവര്‍കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം

കൊച്ചി: പവർ കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം...

കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്; ഒരു ഡിവൈഎഫ്‌ഐ നേതാവ് കൂടി അറസ്റ്റില്‍

കോഴിക്കോട്: വടകര കാഫിർ സ്‌ക്രീൻഷോട്ട് വിവാദക്കേസില്‍ ഒരു ഡിവൈഎഫ്‌ഐ നേതാവ് കൂടി...

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ...

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചു; യൂട്യൂബര്‍ ചെകുത്താന് മര്‍ദ്ദനം

കൊച്ചി: ചെകുത്താൻ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിന് നേരെ...

വഖഫ് ബോര്‍ഡ് വിഷയം: സുപ്രീം കോടതിയില്‍ തടസ്സഹര്‍ജിയുമായി ഷോണ്‍ ജോര്‍ജ്

ഡല്‍ഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ...

‘മിഷൻ ആഗമൻ’; വിക്രം -1 കുതിച്ചുയര്‍ന്നു; ചരിത്രം കുറിച്ച്‌ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഓര്‍ബിറ്റല്‍-ക്ലാസ് റോക്കറ്റ്

ഡല്‍ഹി: രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റ് വിക്രം-1ന്റെ...

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ ബിഡദിക്ക് സമീപം നിർദേശിച്ചിരിക്കുന്ന ഗ്രേറ്റർ ബെംഗളൂരു...

Related Articles

Popular Categories