Categories: KERALATOP NEWS

പുത്തനത്താണിയില്‍ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരുക്ക്

മലപ്പുറം പുത്തനത്താണിയിൽ ബസ്‌ മറിഞ്ഞ്‌ അപകടം. 18 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് വൈകുനേരം 6.50ന് പുത്തനത്താണി ചുങ്കം ദേശീയപാതയിലായിരുന്നു അപകടം.

കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകുന്ന പാരഡൈസ് ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ ഒരു വശത്തേക്ക് മറിഞ്ഞ ബസില്‍ നിന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് യാത്രക്കാരെ പുറത്തെടുത്തു. വൈകിട്ടായതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.

മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെ നിയന്ത്രണം തെറ്റി ഒരു വശത്തേക്ക് മറിയുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല. പരുക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
<BR>
TAGS : BUS ACCIDENT | MALAPPURAM
SUMMARY : 18 people injured in bus overturn in Puthanathani

Savre Digital

Recent Posts

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി; ഡിസംബര്‍ 9, 11 തിയ്യതികളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്.…

26 minutes ago

മസ്തിഷ്കാഘാതം; മലയാളി മധ്യവയസ്ക ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ സ്വദേശിനി ഹസീന (58) ആണ് മരിച്ചത്. ആർടി…

28 minutes ago

കൊല്ലത്ത് ആംബുലൻസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച സംഭവം; രണ്ട് പ്രതികള്‍ പിടിയില്‍

കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള്‍ പിടിയില്‍. രോഗിയുമായി പോയ…

1 hour ago

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന്…

2 hours ago

സ്വര്‍ണവിലയില്‍ വൻവര്‍ധനവ്

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…

2 hours ago

ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു; 35നഗരങ്ങളില്‍ വായു ഗുണനിലവാരം 300ന് മുകളില്‍

ഡൽഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…

3 hours ago