ആലപ്പുഴ: 16കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19കാരി അറസ്റ്റില്‍. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിനിയായ യുവതിയെ വള്ളികുന്നം പോലീസാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ ഒന്നിന് യുവതി വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയെന്നും പിന്നീട് പല സ്ഥലങ്ങളിൽ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നും ഭരണിക്കാവ് സ്വദേശിയായ 16കാരന്‍ മൊഴി നൽകിയിട്ടുണ്ട്.
ഇരുവരും മൈസൂരു, മാഹി, പാലക്കാട്, പളനി, മലപ്പുറം എന്നീ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചതായി പോലീസ് പറയുന്നു. നേരത്തേ യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായുള്ള ബന്ധമറിഞ്ഞ വീട്ടുകാര്‍ യുവതിയുടെ ബന്ധുകൂടിയായ 16കാരന്റെ വീട്ടില്‍ താമസിപ്പിച്ചു.
ഇതിനിടയിലാണ് 16കാരനുമായി യുവതി വീടുവിട്ട് ഒളിവില്‍ പോയത്. 16 കാരന്റെ മാതാവ് വള്ളികുന്നം പോലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. പ്രതിയെ ഹരിപ്പാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
<BR>
TAGS : RAPE | KOLLAM NEWS
SUMMARY : 19-year-old arrested for sexually assaulting 16-year-old
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യന് (19)…
ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഫലം പുറത്ത്…
സുല്‍ത്താന്‍പൂര്‍: ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതില്‍ ഡിജെയ്‌ക്കെതിരെ പരാതിയുമായി ഫാം ഉടമ. ഉത്തര്‍പ്രദേശിലെ സുല്‍ത്താൻപൂര്‍ ജില്ലയിലാണ് സംഭവം. സാബിര്‍ അലിയാണ്…
തിരുവനന്തപുരം: കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട്…
ബെംഗളൂരു: ബെംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ശിവാജിനഗർ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്…
ബെംഗളൂരു: കനത്ത ചൂടിനിടെ നഗരത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ പെയ്ത വേനൽ മഴയില്‍ വ്യാപക നാശം. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെ…