കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഉമ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ച ദൃശ്യങ്ങള്‍ പുറത്ത്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. റിബണ്‍ കെട്ടിയ സ്റ്റാൻഡിനൊപ്പം എംഎല്‍എ 14 അടി താഴ്ചയിലേക്ക് വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. വേദിയില്‍ സ്ഥലമില്ലായിരുന്നുവെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പരിപാടിയുടെ മുഖ്യസംഘാടകരില്‍ ഒരാളായ പൂർണിമ എം.എല്‍.എയോടൊപ്പം വരുന്നത് വീഡിയോയിലുണ്ട്. നടൻ സിജോയ് വർഗീസിനേയും കാണാം. ശേഷം, കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ അടുത്ത് എത്തുന്നതിന് തൊട്ടുമുമ്പാണ് ഉമ തോമസ് താഴേയ്ക്ക് വീഴുന്നത്. സ്റ്റേജില്‍ ആവശ്യമായ അകലം ക്രമീകരിച്ചിരുന്നില്ല എന്നതും വീഡിയോയില്‍ വ്യക്തമാണ്.
അതേസമയം ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ പ്രധാന പ്രതി നികോഷ് കുമാർ ഇന്ന് പോലീസ് മുമ്പാകെ ഹാജരാകണം. ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ എത്താനാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ സംഘം അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ചയായിരുന്നു ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്നു വീണ് ഉമ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതര പരുക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. എപ്പോള്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റാമെന്നതാണ് ആലോചിക്കേണ്ടത്. വേദന കുറയ്ക്കാനുള്ള മരുന്നുകള്‍ നല്‍കുന്നുണ്ട്. എത്രയും വേഗം വെന്റിലേറ്ററില്‍ നിന്ന് പുറത്തു കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.
TAGS : KALLUR STADIUM ACCIDENT
SUMMARY : Accident at Kallur Stadium; The footage of Uma Thomas falling is out
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…