ആധാർ വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രസർക്കാർ വീണ്ടും നീട്ടി. 2024 സെപ്തംബർ 14 വരെ ഫീസില്ലാതെ ആധാർകാർഡ് അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. ആധാർ സൗജന്യമായി പുതുക്കുന്നതിനുള്ള തീയതി ജൂണ്‍ 14 ന് അവസാനിക്കാൻ ഇരിക്കെയാണ് തീരുമാനം.
ആധാർ പുതുക്കുന്നതിനുള്ള സൗജന്യ സേവനം ലഭ്യമാകുക myAadhaar പോർട്ടലില്‍ മാത്രമാണ്. പേര്, ജനനത്തീയതി, വിലാസം മുതലായ വിവരങ്ങളാണ് ഓണ്‍ലൈൻ ആയി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ ആധാർ കേന്ദ്രങ്ങളില്‍ പോകേണ്ടി വരും.
സെപ്തംബർ 14 ന് ശേഷം വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും.10 വർഷത്തില്‍ ഒരിക്കലെങ്കിലും ആധാർ വിവരങ്ങള്‍ പുതുക്കണം എന്നാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി നല്‍കിയിരിക്കുന്ന നിർദ്ദേശം.
TAGS: ADHAR CARD| NATIONAL|
SUMMARY: The deadline for free update of Aadhaar information has been extended by three months
ബെംഗളൂരു: ഐക്യത്തിൻ്റെയും മത സൗഹാർദത്തിൻ്റെയും സംഗമ വേദിയായി മസ്ജിദ് നൂർ 'മസ്ജിദ് ദർശൻ' പരിപാടി. കെ ആർ പുരത്തെ മസ്ജിദ്…
തിരുവനന്തപുരം: മകന് വിവേക് കിരണിനെതിരെ ഇഡി സമന്‍സയച്ചുവെന്ന വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തനിക്കോ മകനോ ഇഡി സമന്‍സ്…
ബെംഗളൂരു: കര്‍ണാടക- തമിഴ്നാട് അതിര്‍ത്തിയിലെ ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കോഴിക്കോട് വടകര എടച്ചേരി കാര്യാട്ട് ഗംഗാധരൻ-ഇന്ദിര…
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് എയിംസ് (ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) സര്‍ജനെ സസ്പെന്‍ഡ് ചെയ്തു. കാര്‍ഡിയോ തൊറാകിക്…
ബെംഗളൂരു: മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ആരോഗ്യനില…
കോഴിക്കോട്: പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ആശുപത്രി വിട്ടു. സംഘര്‍ഷത്തില്‍ മൂക്കിന് പരിക്കേറ്റ ഷാഫി, മൂന്ന്…