Categories: KERALATOP NEWS

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യമേരി വര്‍ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

തിരുവനന്തപുരം: നടി ധന്യമേരി വർഗ്ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. ഫ്‌ളാറ്റ് തട്ടിപ്പ് കേസിലാണ് നടപടി. പേരൂർക്കടയിലും പട്ടത്തുമുള്ള സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇവയ്ക്ക് ഏകദേശം 1.56 കോടി രൂപയുടെ മൂല്യം വരുമെന്ന് ഇഡി അറിയിച്ചു. 2016 ല്‍ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഫ്‌ളാറ്റുകള്‍ നിർമ്മിച്ച്‌ നല്‍കാമെന്ന് പറഞ്ഞ് നടി പലരില്‍ നിന്നായി വൻ തുക തട്ടിയെടുത്തെന്നാണ് കേസ്. താരത്തിന് പുറമേ സാംസണ്‍ ആൻഡ് സണ്‍സ് ബില്‍ഡേഴ്‌സ് കമ്പനി ഡയറക്ടറും താരത്തിന്റെ ഭർത്താവുമായ ജോണ്‍ ജേക്കബ്, ജോണിന്റെ സഹോദരൻ സാമുവല്‍, കമ്പനി ചെയർമാൻ ആയ മുട്ടട ജേക്കബ് സാംസണ്‍ എന്നിവരും പ്രതികളാണ്. പരാതിയില്‍ 2016 ജേക്കബ് സാംസണ്‍ അറസ്റ്റിലായിരുന്നു.

ജോണ്‍ ജേക്കബിനും സാമുവലിനും എതിരായ നിയമ നടപടികള്‍ ഇപ്പോഴും തുടർന്ന് വരികയാണ്. ഇതിനിടെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. 2011 മുതല്‍ ആയിരുന്നു തട്ടിപ്പ്. നഗരത്തിലെ വിവിധ പ്രൊജക്ടുകളായി അഞ്ഞൂറോളം ഫ്‌ളാറ്റുകളും 20 വില്ലകളും രണ്ട് വർഷം പൂർത്തിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 100 കോടി രൂപ ആയിരുന്നു ഇവർ തട്ടിയെടുത്തത്. ഇതിന് പുറമേ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് 30 കോടിയോളം രൂപയും തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു.

TAGS : LATEST NEWS
SUMMARY : Flat Fraud Case; Assets of actress Dhanya Meri Varghese confiscated

Savre Digital

Recent Posts

കെ സ്മാർട്ട്‌ സേവനങ്ങൾ രണ്ടുദിവസം തടസ്സപ്പെടും

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും…

1 hour ago

നാളത്തെ പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു,​ സ്കൂൾ തുറക്കുന്ന ജനുവരി 5ന് നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…

2 hours ago

അണ്ടര്‍-19 ഏഷ്യാകപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…

2 hours ago

വൈകൃതങ്ങൾ പറയുന്നവരോട്, നിങ്ങൾക്കോ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ’; വൈകാരിക പ്രതികരണവുമായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…

3 hours ago

ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടം; 26 കാരന്റെ ഇടം കൈ അറ്റു

ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട്  26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട്‌ സ്റ്റേഷനില്‍ വെള്ളിയാഴ്ച…

3 hours ago

തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി; പു​ല്ലു​മേ​ട് കാ​ന​ന​പാ​ത​യി​ൽ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം, സ്പോട്ട് ബുക്കിംഗ് ദിവസം 1,000 പേർക്ക് മാത്രം

പ​ത്ത​നം​തി​ട്ട: തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി​യ​തി​നാ​ൽ പു​ല്ലു​മേ​ട് കാ​ന​ന​പാ​ത വ​ഴി​യു​ള്ള ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം. ഇ​തോ​ടെ വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്ര​ത്തി​ലൂ​ടെ സ്പോ​ട്ട്…

4 hours ago