ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യമേരി വര്‍ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

തിരുവനന്തപുരം: നടി ധന്യമേരി വർഗ്ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. ഫ്‌ളാറ്റ് തട്ടിപ്പ് കേസിലാണ് നടപടി. പേരൂർക്കടയിലും പട്ടത്തുമുള്ള സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇവയ്ക്ക് ഏകദേശം 1.56 കോടി രൂപയുടെ മൂല്യം വരുമെന്ന് ഇഡി അറിയിച്ചു. 2016 ല്‍ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഫ്‌ളാറ്റുകള്‍ നിർമ്മിച്ച്‌ നല്‍കാമെന്ന് പറഞ്ഞ് നടി പലരില്‍ നിന്നായി വൻ തുക തട്ടിയെടുത്തെന്നാണ് കേസ്. താരത്തിന് പുറമേ സാംസണ്‍ ആൻഡ് സണ്‍സ് ബില്‍ഡേഴ്‌സ് കമ്പനി ഡയറക്ടറും താരത്തിന്റെ ഭർത്താവുമായ ജോണ്‍ ജേക്കബ്, ജോണിന്റെ സഹോദരൻ സാമുവല്‍, കമ്പനി ചെയർമാൻ ആയ മുട്ടട ജേക്കബ് സാംസണ്‍ എന്നിവരും പ്രതികളാണ്. പരാതിയില്‍ 2016 ജേക്കബ് സാംസണ്‍ അറസ്റ്റിലായിരുന്നു.

ജോണ്‍ ജേക്കബിനും സാമുവലിനും എതിരായ നിയമ നടപടികള്‍ ഇപ്പോഴും തുടർന്ന് വരികയാണ്. ഇതിനിടെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. 2011 മുതല്‍ ആയിരുന്നു തട്ടിപ്പ്. നഗരത്തിലെ വിവിധ പ്രൊജക്ടുകളായി അഞ്ഞൂറോളം ഫ്‌ളാറ്റുകളും 20 വില്ലകളും രണ്ട് വർഷം പൂർത്തിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 100 കോടി രൂപ ആയിരുന്നു ഇവർ തട്ടിയെടുത്തത്. ഇതിന് പുറമേ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് 30 കോടിയോളം രൂപയും തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു.

TAGS : LATEST NEWS
SUMMARY : Flat Fraud Case; Assets of actress Dhanya Meri Varghese confiscated

Hot this week

ബെംഗളൂരുവിൽ ഫ്രീഡം പാർക്കിൽ ഇന്ന് കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധം

ബെംഗളൂരു: രാജ്യത്ത് നീറ്റ്, സി.ബി.എസ്.ഇ. പരീക്ഷാ തട്ടിപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര...

ഫിഫ ലോകകപ്പ് 2026: ബ്രസീൽ-മൊറോക്കോ പോരാട്ടം സമനിലയിൽ (1-1)

ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് സിയിൽ മുൻചാമ്പ്യന്മാരായ ബ്രസീലും മൊറോക്കോയും ആദ്യ...

ഓപ്പറേഷൻ തൂഫാൻ: ഇന്ന് മാത്രം അറസ്റ്റിലായത് 145 പേര്‍, 137 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ശനിയാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍...

ഗുരുതര കുറ്റകൃത്യങ്ങൾ; യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് പോലീസ്

കൊച്ചി: സോഷ്യൽ മീഡിയയിൽ വൈറലായ യൂട്യൂബർ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന...

വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുതിയ മാർഗരേഖയുമായി എംഎംഎ

ബെംഗളൂരു: ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി ബ്രാഞ്ച് കമ്മിറ്റികൾ വഴി പുതിയ...

നിപയില്‍ ആശ്വാസം; സമ്പർക്ക പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവ്

തിരുവനന്തപുരം: ജൂൺ 12നു നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന...

ഇറാൻ പരമോന്നത നേതാവായിരുന്ന ഖ​മ​നേ​യി​യു​ടെ സം​സ്കാ​രം ജൂ​ലൈ ഒ​മ്പ​തി​ന്; രാ​ജ്യ​മാ​കെ വി​ലാ​പ​യാ​ത്ര

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖ​മ​നേ​യി​യുടെ ഖബറടക്ക ചടങ്ങുകൾ...

വെള്ളാരം കല്ലുകൾ തേടുന്ന പെൺകുട്ടി

ഒരു പെൺകുട്ടി. കൈയിൽ കുറച്ച് വെള്ളാരം കല്ലുകൾ. അവൾ തേടുന്നത് കല്ലുകളെയാണോ, അതോ നഷ്ടപ്പെട്ടുപോയ...

Related Articles

Popular Categories