സുരക്ഷാഭീഷണിയെ തുടർന്ന് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് വന്ന ആകാശ എയർവെയ്സ് വഴിതിരിച്ചുവിട്ടു. ഒരു കുഞ്ഞ് ഉള്‍പ്പെടെ 186 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ട ശേഷം വിമാനം 10.13 ഓടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി.
എല്ലാ യാത്രക്കാരെയും വിമാനത്താവളത്തില്‍ സുരക്ഷിതമായി ഒഴിപ്പിച്ചു. ആവശ്യമായ എല്ലാ അടിയന്തര നടപടികളും പാലിച്ച് വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിംഗ് നടത്തി. ആകാശ എയര്‍ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പിന്തുടരുന്നതായി ആകാശ എയര്‍ വക്താവ് പറഞ്ഞു.
സുരക്ഷാ മുന്നറിയിപ്പുകളോ ഭീഷണികളോ കാരണം വിവിധ എയര്‍ലൈനുകളുടെ വിമാനങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായി അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു.
TAGS: AKASA AIR, DELHI
KEYWORDS: Bomb threat; Akasha Air Delhi-Mumbai flight lands in Ahmedabad
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…
ഡല്‍ഹി: ന്യൂഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ സ്ഫോടനം എൻഐഎ അന്വേഷിക്കും. ചാവേർ ആക്രമണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം എൻഐഎ…
ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്റെ ആഭിമുഖ്യത്തിൽ ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടച്ചുവടും പാട്ടും ബെംഗളൂരുവില്‍ 23 ന്…
പാലക്കാട്: പട്ടാമ്പിയില്‍ ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്നയാള്‍ ട്രെയിനിൻ്റെ അടിയില്‍പ്പെട്ട് മരിച്ചു. പട്ടാമ്പി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി…
പത്തനംതിട്ട: ശബരിമല സ്വർണ മോഷണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എൻ വാസുവാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. ശബരിമല…