അഭ്യൂഹങ്ങള്‍ക്കിടെ പാര്‍ട്ടി വിട്ടേക്കുമെന്ന സന്ദേശം നല്‍കി ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ജെ.എം.എം. നേതാവുമായ ചംപായി സോറന്‍. ‘മറ്റൊരു പാത’ തിരഞ്ഞെടുക്കാന്‍ തന്നെ ‘നിര്‍ബന്ധിക്കുന്ന’ സാഹചര്യങ്ങള്‍ വ്യക്തമാക്കി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ തന്റെ മുന്നില്‍ മൂന്ന് വഴികളാണ് ഉള്ളതെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് വരെ അത് തുറന്നുകിടക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
‘പാർട്ടിയുടെ ഈ സമീപനത്തില്‍ താൻ തകർന്നു പോയി. രണ്ടു ദിവസമായി ഈ നടന്ന പ്രശ്നങ്ങളിലെല്ലാം തന്റെ പങ്ക് എന്ത് എന്ന ആത്മ പരിശോധന നടത്തുകയായിരുന്നു. അധികാരത്തോടുള്ള അത്യാഗ്രഹം തനിക്ക് ഒരല്പം പോലും ഇല്ലായിരുന്നു. എന്നാല്‍ എന്റെ ആത്മാഭിമാനത്തില്‍ ഏറ്റ ഈ പ്രഹരം ഞാൻ ആരോട് കാണിക്കും? എന്റെ തന്നെ ആള്‍ക്കാരില്‍ നിന്നും എനിക്കേറ്റ ഈ വേദന എനിക്ക് എവിടെ പറയാൻ സാധിക്കും? അപമാനങ്ങള്‍ക്കും തിരസ്കാരങ്ങള്‍ക്കും ഒടുവിലാണ് താൻ മറ്റൊരു പാത തിരഞ്ഞെടുക്കാൻ നിർബന്ധിക്കപ്പെട്ടത്. ഇന്നുമുതല്‍ എന്റെ ജീവിതത്തില്‍ പുതിയൊരു അദ്ധ്യായം തുടങ്ങുകയാണെന്ന് പാർലമെന്ററി യോഗത്തില്‍ അറിയിച്ചു. ഇനി എന്റെ മുന്നില്‍ മൂന്ന് വഴികള്‍ ആണുള്ളത്. ഒന്ന്, രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുക, രണ്ട്, മറ്റൊരു സംഘടന ഉണ്ടാക്കുക, മൂന്ന്, ഒരു പങ്കാളിയെ ലഭിക്കുകയാണെങ്കില്‍ അവർക്കൊപ്പം യാത്ര തുടരുക’ എന്ന് ചംപായി സോറാൻ എക്സില്‍ കുറിച്ചു.
ജാർഖണ്ഡിലെ ഉത്സവമായ ഹുല്‍ ദിവസിനു ശേഷം സന്താല്‍ കലാപത്തിന് നേതൃത്വം നല്‍കിയ രക്തസാക്ഷി സിദോ കൻഹുവിനെ അനുസ്മരിക്കാൻ തന്റെ നേതൃത്വത്തില്‍ പാർട്ടി സംഘടിപ്പിച്ച പരിപാടികള്‍ റദ്ദാക്കിയതിലുള്ള പ്രതിഷേധവും ചംപായി സോറാൻ കുറിപ്പില്‍ വ്യക്തമാക്കി. അതേ സമയം തന്നെ ഇതുതന്‍റെ വ്യക്തിപരമായ പോരാട്ടമാണെന്നും മറ്റൊരു പാർട്ടി അംഗത്തെയും ഭാഗമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മറ്റൊരു കുറുപ്പിലൂടെ സോറാൻ വ്യക്തമാക്കി.
TAGS : CHAMPAY SORAN | JMM
SUMMARY : ‘faced severe humiliation and rejection from the party’; Champay Soren has hinted that he will leave the party
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് 21കാരിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷയാണ് മരിച്ചത്. മൃതദേഹം…
കൊച്ചി: നടൻ സൗബിൻ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച് മജി സ്ട്രേറ്റ് കോടതി. മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട…
തൊടുപുഴ: മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സംഭവത്തില്‍ നാല് പ്രതികളെ പ്രത്യേക അന്വേഷണ സംഘം ബെംഗളുരുവില്‍…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ദേശീയ പാതയില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍ രണ്ടു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സോന്‍പ്രയാഗിനും…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ കിഴക്കന്‍ മേഖലയിലെ കുനാർ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ 250 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത…
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല. വിമാനം സുരക്ഷാ നിയമം കേസില്‍ നിലനില്‍ക്കില്ലെന്ന് കേന്ദ്രം…