LATEST NEWS

പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ പരുക്കേറ്റ കടയുടമ ആനക്കുഴി സ്വദേശി സജിന്‍ മരിച്ചു. പടക്കം കെട്ടുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിക്കായിരുന്നു പൊട്ടിത്തെറി. സജിനെ നെടുമങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പടക്കനിര്‍മാണ ശാലയുടെ ലൈസന്‍സ് സജിന്റെ പിതാവിന്റെ പേരിലാണുള്ളത്. പാലോട് പോലീസ് രണ്ട് റൂമുകള്‍ സീല്‍ ചെയ്തിട്ടുണ്ട്. പാലോട് – നന്ദിയോട് മേഖലയില്‍ ഇപ്പോള്‍ അപകടം പതിവാണ്. തുടരെ അപകടങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പാലോട് പോലീസ് ജോയിന്റ് ഇന്‍സ്‌പെക്ഷനായി കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

SUMMARY: Explosion at fireworks factory; one dead

NEWS BUREAU

Recent Posts

കണ്ണൂർ എക്സ്പ്രസിന് ഇന്ന് ചെറുവത്തൂരിൽ സ്റ്റോപ്

ബെംഗളൂരു: ക്ലായിക്കോട്‌ മുച്ചിലോട്ട്‌ ഭഗവതിക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ  ഭാഗമായി കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസിന് (16511) ഇന്ന് രാവിലെ 9.03നും കണ്ണൂർ–കെഎസ്ആർ ബെംഗളൂരു…

8 minutes ago

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; സമാപനം ഇന്ന്

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനം ഇന്ന്. വൈകിട്ട് അഞ്ചിന് ലുലു മാളിലെ സിനിപോളിസ് സ്ക്രീന്‍ അഞ്ചില്‍ നടക്കുന്ന…

9 minutes ago

ബെംഗളൂരുവിലെ ഇറ്റാലിയൻ, ജാപ്പനീസ് കോൺസുലേറ്റുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ ഇറ്റലി കോൺസുലേറ്റ് ജനറലിനും ജപ്പാൻ കോൺസുലേറ്റ് ജനറലിനും ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ…

9 hours ago

നൈജീരിയയിൽ ഭീകരാക്രമണം; 162 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയയിലെ ക്വാരയിലും കറ്റ്സിനയിലും സായുധസംഘം നടത്തിയ ആക്രമണത്തില്‍ 162 പേര്‍ കൊല്ലപ്പെട്ടു. ഉള്‍നാടന്‍ ഗ്രാമമായ വോറോയിലും കഴിഞ്ഞ ദിവസം വലിയ…

9 hours ago

പി കെ റോസി ചലച്ചിത്ര പുരസ്‌കാരം സംവിധായകൻ പ്രശാന്ത് ഈഴവന്

കൊച്ചി: പി.കെ റോസി ചലച്ചിത്ര പുരസ്‌കാരത്തിന് സംവിധായകൻ പ്രശാന്ത് ഈഴവന്‍ അര്‍ഹനായി. 'ഒരുജാതി പിള്ളേരിഷ്ടാ' എന്ന സിനിമയുടെ സംവിധായൻ ആണ്…

9 hours ago

വി.എസിന് ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കില്ലെന്ന് കുടുംബം; ‘ജനഹൃദയങ്ങളിലെ സ്ഥാനമാണ് വലുതെന്ന്’ മകൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ പുരസ്കാരം കുടുംബം സ്വീകരിക്കില്ല. വി.എസിന്റെ…

9 hours ago