തിരുവനന്തപുരം: കാപ്പുകാട് പാപ്പാനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചുകൊന്നു. കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് ആന പാപ്പാനെ അടിച്ചു കൊല്ലുകയായിരുന്നു. ഒന്നാം പാപ്പാന്‍ ആയ ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കാലിന് സുഖമില്ലാത്ത ആനയെ നെയ്യാര്‍ ഡാം റിസര്‍വോയറില്‍ കുളിപ്പിക്കുന്നതിനിടെയാണ് ആക്രമണം.
ഒപ്പം ഉണ്ടായിരുന്ന പാപ്പാന്മാര്‍ ബഹളം വെച്ചെങ്കിലും ആന അവിടെ നിന്ന് പിന്മാറാന്‍ തയ്യാറായില്ല. പിന്നീട് കൂടുതല്‍ പാപ്പാന്മാര്‍ എത്തി ആനയെ അവിടെ നിന്ന് മാറ്റിയ ശേഷമാണ് വിഷ്ണുവിനെ വെള്ളത്തില്‍ നിന്ന് പുറത്തേക്കെടുത്തത്. ഉടന്‍ തന്നെ വിഷ്ണുവിനെ ആര്യനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
SUMMARY: While bathing, the elephant threw the father into the water and trampled him to death.
തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…
തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…
ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാർ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്…
കോഴിക്കോട്: പൂവാട്ടുപറമ്പില്‍ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. ജില്ലാ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്…