നീലഗിരി: തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ഊട്ടിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നീലഗിരി, കോയമ്പത്തൂർ ജില്ലകളിലെ പല പ്രദേശങ്ങളിലും 10 സെന്റിമീറ്ററിലധികം മഴ രേഖപ്പെടുത്തി.
നീലഗിരി, കോയമ്പത്തൂർ ജില്ലകളിലെ ചുരം പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ടും, തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലെ തേനി, തെങ്കാശി, ചുരം പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു.
ഊട്ടിയിലെ സസ്യോദ്യാനം ഉൾപ്പെടെയുള്ള ഉല്ലാസകേന്ദ്രങ്ങൾ അടച്ചിടും. ഞായറാഴ്ച രാവിലെ മുതൽ ശക്തമായ മഴ തുടരുന്നതിനാൽ ജില്ലാഭരണകൂടം അതീവ ജാഗ്രതയിലാണ്. ഒരു യൂണിറ്റ് ദുരന്തനിവാരണസേന ഊട്ടിയിൽ എത്തിയിട്ടുണ്ട്. മഴമൂലം ജില്ലയിൽ 43 മരങ്ങൾ കടപുഴകി വീണു, നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു, ഉൾപ്രദേശങ്ങളിൽ പലയിടത്തും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെയ് 28 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
<br>
TAGS : HEAVY RAIN, TAMILNADU
SUMMARY : Heavy rains: Red alert declared in Ooty; Tourist spots closed
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…