LATEST NEWS

പിഎസ്‍സി പരീക്ഷയിലെ ഹൈടെക്ക് കോപ്പിയടി: ഒരാൾ കൂടി പിടിയിൽ

കണ്ണൂർ: പിഎസ്‍സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി നടത്തിയ കേസില്‍ പിടിയിലായ പെരളശ്ശേരി സ്വദേശി എൻ.പി.മുഹമ്മദ് സഹദിന്റെ (25) സുഹൃത്തും പിടിയില്‍.‌ പെരളശ്ശേരി ചെറുമാവിലായി സ്വദേശിയെയാണ് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് വിവരം.

സൈബർ സെല്ലിന്റെ സഹായത്തോടെയാണ് സഹദിന്റെ സുഹൃത്തിനെ പിടികൂടിയത്. ശനിയാഴ്ച സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെ പിഎസ്‍സി വിജിലൻസ് സംഘത്തെക്കണ്ട് പയ്യാമ്പലം ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷാഹാളില്‍ നിന്ന് ഇറങ്ങിയോടിയ സഹദിനെ കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.

SUMMARY: High-tech cheating in PSC exam: One more person arrested

NEWS BUREAU

Recent Posts

കരൂര്‍ ദുരന്തം; വിജയ്യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ വീട്ടില്‍ നിന്നാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്.…

11 minutes ago

‘മാപ്പ് പറയില്ല, കേസും കോടതിയും പുത്തരിയല്ല’; ജമാഅത്തെ ഇസ്‌ലാമിക്ക് എ.കെ ബാലന്റെ മറുപടി

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീല്‍ നോട്ടീസിന് മറുപടിയുമായി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. തനിക്ക് മാപ്പ് പറയാൻ…

44 minutes ago

അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റര്‍ ചുറ്റളവില്‍ മാംസാഹാരം നിരോധിച്ചു

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ പരിധിയില്‍ മാംസാഹാര വിതരണം നിരോധിച്ചുകൊണ്ട് അയോധ്യ ഭരണകൂടം ഉത്തരവിറക്കി. 'പഞ്ചകോശി പരിക്രമ'…

2 hours ago

ആശുപത്രിയില്‍ പിതാവിന് കൂട്ടിരിക്കാന്‍ വന്നു; ആറാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

കണ്ണൂര്‍: പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ…

2 hours ago

തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ അറസ്റ്റിലായി പൂജപ്പുര സ്പെഷ്യല്‍ സബ്‌ ജയിലില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്‌ഠരര് രാജീവരർക്ക് ദേഹാസ്വാസ്ഥ്യം. രാവിലെ…

3 hours ago

രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച നടത്തി; ബിജെപിയില്‍ ചേരുമെന്ന് എസ്. രാജേന്ദ്രൻ

തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന എ. രാജയെ തോല്‍പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയില്‍ നിന്നു സസ്പെൻഡ് ചെയ്‌ത എസ് രാജേന്ദ്രൻ…

4 hours ago