LATEST NEWS

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍

തിരുവനന്തപുരം: സ്വർണവില കേരളത്തില്‍ ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. ഇന്ന് പവന് 560 രൂപ കൂടി 102,680 രൂപയും ഗ്രാമിന് 70 രൂപ കൂടി 12,835 രൂപയുമായി. ഇന്നലെ 22 കാരറ്റ് സ്വര്‍ണം പവന് 101,880 രൂപയും ഗ്രാമിന് 12,735 രൂപയുമാണ് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഇന്നാണ്. ഡിസംബർ 23നാണ് പവൻ വില ഒരു ലക്ഷം കടന്നത്.

ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ ഒന്നിനായിരുന്നു. അന്ന് പവന് 94,920 രൂപയും ഗ്രാമിന് 11,865 രൂപയുമായിരുന്നു. സ്വർണ്ണത്തിന് നിക്ഷേപ മൂല്യത്തിനൊപ്പം ആഭരണങ്ങളായും നാണയങ്ങളായും ആളുകള്‍ക്ക് വലിയ താത്പര്യമുണ്ട്. സംസ്ഥാനത്ത് സ്വർണ്ണ വില നിർണയിക്കുന്നത് രാജ്യാന്തര സ്വർണ്ണ വിപണി, ഡോളർ-റൂപ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയുടെ അടിസ്ഥാനത്തിലാണ്.

അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിലും വൻകുതിപ്പാണ് സംഭവിക്കുന്നത്. ഇന്ന് ഗ്രാമിന് 254 രൂപയും കിലോഗ്രാമിന് 2,54,000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 245 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.

SUMMARY: Gold rate is increased

NEWS BUREAU

Recent Posts

കൊച്ചി ബ്രോഡ്‌വേയില്‍ വന്‍ തീപിടുത്തം; പന്ത്രണ്ടോളം കടകള്‍ കത്തിനശിച്ചു

കൊ​ച്ചി: ബ്രോ​ഡ്‌​വേ​യി​ൽ വ​ൻ തീ​പി​ടി​ത്തം. 12ഓ​ളം ക​ട​ക​ൾ ക​ത്തി ന​ശി​ച്ചു. ശ്രീ​ധ​ർ തി​യ​റ്റ​റി​ന് സ​മീ​പ​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഫാ​ൻ​സി-​ക​ളി​പ്പാ​ട്ട ക​ട​ക​ൾ​ക്കാ​ണ് അ​ഗ്നി​ബാ​ധ.…

13 minutes ago

ബെംഗളൂരു -മംഗളൂരു പാതയിലെ വൈദ്യുതീകരണം; ചുരം മേഖലയിലെ പ്രവൃത്തികള്‍ പൂർത്തിയായി

ബെംഗളൂരു: ബെംഗളൂരു -മംഗളൂരു റെയിൽവേ പാതയില്‍ സകലേഷ്പൂരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള ചുരം മേഖലയിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂർത്തിയായി. മൈസൂരുവിനും…

18 minutes ago

ബേക്കലില്‍ വേടന്റെ സംഗീത പരിപാടിയിൽ തിക്കും തിരക്കും; നിരവധി പേർക്ക് പരുക്ക്, പരിപാടിക്കെത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു

കാസറഗോഡ്: റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ…

34 minutes ago

കവിസമ്മേളനവും കവിതാ സമാഹാര പ്രകാശനവും സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…

10 hours ago

ചെരുപ്പ് മാറിയിട്ടു, കോഴിക്കോട് ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം

കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…

10 hours ago

പുതുവത്സരാഘോഷം; 31 ന് മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു, എംജി റോഡ് സ്റ്റേഷൻ രാത്രി 10 മണി മുതൽ അടച്ചിടും

ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…

11 hours ago