30 കോടി രൂപയുടെ ലഹരിമരുന്നുമായി വിദേശ ദമ്പതികള്‍ കൊച്ചിയില്‍ പിടിയിൽ. ടാന്‍സാനിയന്‍ സ്വദേശികളായ ദമ്പതിമാരെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഡിആര്‍ഐ സംഘം പിടികൂടിയത്. ശരീരത്തിനുളളില്‍ പോയാലും ദഹിക്കാത്ത പ്രത്യേകതരം ടേപ്പില്‍ പൊതിഞ്ഞ് ഗുളിക രൂപത്തിലാണ് മയക്കുമരുന്ന് വിഴുങ്ങിയത്.
ഒമാനില്‍ നിന്നുളള വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലേക്ക് എത്തിയത്. കൊക്കെയ്ന്‍ ആണ് ഗുളിക രൂപത്തില്‍ ഇവര്‍ വിഴുങ്ങിയത്. യുവാവിന്റെ വയറ്റില്‍ നിന്ന് കൊക്കെയ്ന്‍ പുറത്തെടുത്തു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. യുവതിയുടെ ശരീരത്തിലും കൊക്കെയ്ന്‍ ഉണ്ടെന്നാണ് സൂചന. കൊച്ചിയില്‍ കച്ചവടം ചെയ്യുന്നതിനാണോ ലഹരി എത്തിച്ചതെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
TAGS: KOCHI| COCHIN INTERNATIONAL AIRPORT|
SUMMARY: A couple arrested in Kochi with cocaine worth Rs 30 crore
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…