കൊച്ചി: ജനുവരി 18 ന് ശനിയാഴ്ച്ച ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്‌എല്‍ മല്‍സരത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും സര്‍വ്വീസ് ഉണ്ടാകുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുകയാണ്. കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. വൈകീട്ട് 7.30നാണ് മത്സരം. ഒഡീഷക്കെതിരെ നേടിയ ത്രില്ലര്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് അഡ്രിയാന്‍ ലൂണയും സംഘവും. താല്‍കാലിക പരിശീലകന്‍ ടി ജി പുരുഷോത്തമന്റെ കീഴില്‍ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും ബ്ലാസ്റ്റേഴ്‌സ് ജയിച്ചു. 16 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. 24 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് അഞ്ചാമതും.
TAGS : KOCHIN METRO
SUMMARY : Kochi Metro Service till 11 tonight
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…