തിരുവനന്തപുരം: തന്റെ പ്രായം കണക്കിലെടുത്ത് തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെട്ട് പാറശാല ഷാരോണ്‍ വധകേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ പ്രതി ഗ്രീഷ്മ. തനിക്ക് 24 വയസ്സു മാത്രമാണ് പ്രായമെന്നും അതു കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും ശിക്ഷാവിധിയുടെ വാദത്തിനിടെ ഗ്രീഷ്മ അഭ്യര്‍ഥിച്ചു.
മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി. കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മ, മൂന്നാംപ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നു. കേസില്‍ ശിക്ഷ തിങ്കളാഴ്ച വിധിക്കും.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഗ്രീഷ്മയെ കോടതിയിലെത്തിച്ചത്. ശിക്ഷാവിധിക്ക് മുമ്പായി എന്തെങ്കിലും പറയാനുണ്ടോയെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീര്‍ ഗ്രീഷ്മയോട് ചോദിച്ചു. ഇതോടെ പറയാനുള്ള കാര്യങ്ങള്‍ ഗ്രീഷ്മ എഴുതിനല്‍കി. ജഡ്ജി പ്രതിയെ ചേംബറിലേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിയുകയും ചെയ്തു.
എന്നാല്‍, ഷാരോണ്‍ വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം. ഒരു ചെറുപ്പക്കാരനെ അല്ല, സ്‌നേഹമെന്ന വികാരത്തെ കൂടിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിക്ക് ചെകുത്താന്റെ ചിന്തയാണ്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം. ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും അതിന് ശ്രമിച്ചു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൃത്യം നടത്തിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
TAGS : SHARON MURDER CASE
SUMMARY : Greeshma asked the court for leniency in punishment
എറണാകുളം: സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. നേരത്തെയും പല തവണ രാജിസന്നദ്ധത ബി…
കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി…
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാഡിന്റെ ഹെലികോപ്റ്റര്‍ സന്നിധാനത്ത്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇടിവ്. 22കാരറ്റ് സ്വർണത്തിന് ഇന്നലത്തെ വിലയില്‍ നിന്ന് ഇന്നേക്ക് ഗ്രാമിന് 130 രൂപയാണ് കുറഞ്ഞിരിക്കുന്നത്.…
കോഴിക്കോട്: കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തല്‍ ചിറക്കല്‍ ഭവഗതി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മ ദേഹാസ്വാസ്ഥ്യം വന്ന്…
ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണ്‍ ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കും. എംജി റോഡ് മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ നിന്നു രാവിലെ…