കോട്ടയം: കാണാതായ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായില്‍ കെ.രാജേഷ് (53) തിരിച്ചെത്തി. തിങ്കളാഴ്ച രാവിലെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലാണ് രാജേഷ് മടങ്ങിയെത്തിയത്. മാനസിക സമ്മർദം മൂലം മാറിനിന്നതാണെന്നാണ് മൊഴി.
വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിക്കുശേഷം ശനിയാഴ്ച രാവിലെ വീട്ടിലേക്കെന്നുപറഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍നിന്ന് മടങ്ങിയതായിരുന്നു. രാത്രി വൈകിയും വീട്ടിലെത്താഞ്ഞതോടെ ഇദ്ദേഹത്തെ കാണാനിെല്ലന്നുകാട്ടി ബന്ധുക്കള്‍ അയർക്കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു.
രാജേഷ് തിങ്കളാഴ്ച രാവിലെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലാണ് മടങ്ങിയെത്തിയത്. കടുത്ത മാനസിക സമ്മർദം മൂലം മാറിനിന്നതാണെന്നാണ് രാജേഷ് മൊഴി നല്‍കിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ ജോലികഴിഞ്ഞിറങ്ങിയ എസ്.ഐ. കാറില്‍ പോകുകയായിരുന്നു. ശേഷം ഇയാള്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കിയിരിക്കുന്നതിനാല്‍ ടവർ പിന്തുടർന്ന് അന്വേഷണം നടത്താൻ സാധിച്ചിരുന്നില്ല.
ചികിത്സയില്‍ തുടരുന്ന അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനും മറ്റും ഇടയ്ക്ക് അവധി ആവശ്യമായിരുന്നു. എന്നാല്‍ അതേസമയം തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട് അവധി ലഭിച്ചിരുന്നിലായിരുന്നു. എസ്.ഐ. വോട്ടെണ്ണലിനുശേഷം 15 ദിവസത്തെ അവധി ആവശ്യപ്പെട്ട് മേലധികാരിക്ക് അപേക്ഷ നല്‍കിയിരുന്നു. അധികൃതർ അവധി നിരസിച്ചു. ഇതേത്തുടർന്ന് ഇദ്ദേഹം ദിവസങ്ങളോളം മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് വിവരം.
TAGS: MISSING| POLICE| KOTTAYAM|
SUMMARY: The missing SI is back
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…