മണിപ്പുർ സംഘർഷത്തിനിടെ കാണാതായവരുടെ മൃതദേഹം കണ്ടെത്തി. ആസാം അതിർത്തിയോടു ചേർന്നുള്ള പ്രദേശത്തു നിന്ന് രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ജിരിബാമില് നിന്ന് ഒരു കുടുംബത്തിലെ ആറ് പേരെ അക്രമികള് തട്ടിക്കൊണ്ടുപോയിരുന്നു. ഈ കുടുംബം താമസിച്ചിരുന്ന പ്രദേശത്ത് നിന്ന് 15 കിലോമീറ്റർ അകലെയാണ് മൃതദേഹങ്ങള് കണ്ടെത്തിയത്.
മൃതദേഹങ്ങള് ജീർണിച്ച അവസ്ഥയിലാണ്. ഈ മാസം 11ന് നടന്ന അക്രമസംഭവങ്ങള്ക്കിടെയാണ് തട്ടിക്കൊണ്ടുപോയത്. ഒരു കൈക്കുഞ്ഞ് ഉള്പ്പടെയുള്ളവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം നടന്നിരുന്നു. തട്ടിക്കൊണ്ടു പോകലിനു പിന്നില് ചിന് കുക്കി നാര്ക്കോ തീവ്രവാദികളാണെന്ന് റിപോർട്ടുകള്. മൃതദേഹങ്ങള് ജീർണിച്ച അവസ്ഥയിലാണ് അതിനാല് ഡിഎൻഎ പരിശോധനയടക്കം നടത്തുന്നതിനുള്ള നടപടികള് സ്വീകരിക്കും.
TAGS : MANIPPUR | DEAD BODY
SUMMARY : Manipur conflict; The bodies of the missing woman and two children were found
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില് പ്രസിഡൻ്റ് കെ. ബി. ഹുസൈന് അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്ട്ട്സ് ആന്റ് കള്ച്ചറല് അസോസിയേഷന് (പിഎസിഎ) നോര്ക്ക റൂട്ട്സിന്റെ അംഗീകാരം.…