‘മകള്‍ വഴി പിണറായി വിജയന്‍ സിഎംആര്‍എലില്‍ നിന്ന് 3.28 കോടി കൈക്കൂലി വാങ്ങി’: ഇഡി

തിരുവനന്തപുരം : എംആർഎല്‍ – എക്‌സാലോജിക് കേസില്‍ ഡിജിപിക്ക് ഇഡി കൈമാറിയ റിപ്പോർട്ടില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പിണറായി മകള്‍ വഴി കോടികള്‍ കൈക്കൂലി വാങ്ങിയെന്നും ഇതേത്തുടർന്ന് വിജിലൻസ് കേസെടുക്കണമെന്നുമാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യം.

മകള്‍ വഴി പിണറായി വിജയൻ സിഎംആർഎല്ലില്‍ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും അതിന് വീണ സഹായിയായെന്നുമാണ് ഇഡി റിപ്പോർട്ടില്‍ പറയുന്നത്. ഭർത്താവ് മുഹമ്മദ് റിയാസ് ഈ കൈക്കൂലിപ്പണം ദുബായിലേക്ക് കടത്തിയെന്നും ഇതിനായി നിഖില്‍, നന്ദുലാല്‍ എന്നിവർ സഹായിച്ചെന്നും റിപ്പോർട്ടില്‍ ആരോപിക്കുന്നു. സംഭവത്തില്‍ പിണറായിയെയും റിയാസിനെയും ഇഡി ചോദ്യം ചെയ്തേക്കും. റിപ്പോർട്ട് ലഭിച്ച കാര്യം ഡിജിപിയും സ്ഥിരീകരിച്ചിട്ടുണ്ട്.

ഡിജിപിക്ക് ലഭിച്ച ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് സർക്കാർ കേസെടുക്കുമോ എന്ന കാര്യത്തിലാണ് ഇനി തീരുമാനമാകേണ്ടത്. വിഷയം നിയമോപദേശത്തിന് ശേഷമേ തീരുമാനിക്കൂ. മേയ് മാസത്തിലാണ് കേസില്‍ ഇഡി പുനരന്വേഷണം തുടങ്ങിയത്. ഇതേത്തുടർന്ന് പിണറായി വിജയന്റെ വീടടക്കം രണ്ടു കേന്ദ്രങ്ങളില്‍ റൈഡ് നടത്തുകയും വീണയെ രണ്ടുതവണ ചോദ്യം ചെയ്യാൻ വിളിക്കുകയും ചെയ്തിരുന്നു. കൂടാതെ റിയാസുമായി ബന്ധപ്പെട്ട സുഹൃത്തുക്കളിലേക്കും അന്വേഷണം നീണ്ടു.

കേസില്‍ സിഎംആർഎല്‍ മേധാവി ശശിധരൻ കർത്ത നല്‍കിയ മൊഴിയും തിരിച്ചടിയായിട്ടുണ്ട്. വീണയുടെ കമ്പനിയായ എക്സാലോജിക് സിഎംആർഎല്ലിന് സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്നാണ് ശശിധരൻ കർത്തയുടെ മൊഴി. ഒരു സേവനവും നല്‍കാതെ 2.78 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. സംഭവം കള്ളപ്പണം വെളുപ്പിക്കല്‍ പരിധിയില്‍ പെടുന്നതാണെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.

SUMMARY: ‘Pinarayi Vijayan received a bribe of ₹3.28 crore from CMRL through his daughter’: ED

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബുധനാഴ്‌ച ചോദ്യംചെയ്യലിന് ഹാജരാകണം; പിഎസ്‌സി ചെയര്‍മാന് നോട്ടീസയച്ച്‌ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ ചെയർമാൻ എം.ആർ ബൈജുവിന് നോട്ടീസ് അയച്ച്‌...

അമിത് ഷായ്ക്കെതിരായ പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ഗാന്ധി കുറ്റവിമുക്തൻ

ലഖ്‌നൗ: കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിയെ...

‘പ്രതി ജഡ്ജിയുടെ മകനായതു കൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്?’: പിണറായി വിജയൻ

തിരുവനന്തപുരം: ചേരാനെല്ലൂര്‍ വാഹനാപകട കേസ് കൈകാര്യം ചെയ്തതില്‍ പോലീസിനെ വിമര്‍ശിച്ചു പ്രതിപക്ഷ...

‘നീലക്കടലിന്റെ രഹസ്യ പുസ്തകം’ പ്രകാശനം ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി സാഹിത്യ-സാംസ്കാരിക കൂട്ടായ്മയായ സുരഭിലം ഗ്ലോബലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന...

രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

ലഖ്‌നൗ: ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം...

ചേരാനെല്ലൂർ അപകടം: വാഹന ഉടമയായ ജഡ്ജിക്കെതിരേ കേസെടുത്തു

കൊച്ചി: ചേരാനെല്ലൂരിൽ 17കാരനോടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ പിതാവിനെതിരേ കേസെടുത്ത്...

സ്വർണവിലയില്‍ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും...

ട്രംപിന്റെ കടുത്ത വിമർശകൻ; ബ്രസീല്‍ പ്രസിഡന്റായി വീണ്ടും ഇടതുപക്ഷ നേതാവ് ലുല ഡ സില്‍വ 

ബ്രസീലിയ: ലാറ്റിൻ അമേരിക്കൻ ഇടതുപക്ഷത്തിന്റെ പ്രമുഖ മുഖവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

Related Articles

Popular Categories