മലപ്പുറം: മലപ്പുറത്ത് ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ മുഖത്തടിച്ച് പോലീസുകാരൻ. മഞ്ചേരിയിലാണ് സംഭവം. പിഴ ഈടാക്കുന്നതിനെച്ചൊല്ലിയാണ് പോലീസുകാരൻ മർദിച്ചത്. ഡ്രൈവർ ജാഫറിനാണ് മർദനമേറ്റത്. മഞ്ചേരി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഡ്രൈവർ നൗഷാദ് ആണ് മർദിച്ചത്.
സംഭവത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥനെ മഞ്ചേരി ട്രാഫിക് സ്റ്റേഷനില്‍ നിന്നും മലപ്പുറം ആംഡ് ഫോഴ്സിലേക്ക് സ്ഥലം മാറ്റി. പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഡ്രൈവറായ ജാഫറിനെ പോലീസ് ഉദ്യോഗസ്ഥൻ മർദിക്കുന്നത്. കാനറ ബാങ്കിന്റെ പണം കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ജാഫർ.
പരിശോധനയ്ക്കിടയില്‍ ഡ്രൈവർ യുണിഫോം ധരിച്ചിട്ടില്ല എന്നു പറഞ്ഞ് 500 രൂപ പോലീസ് പിഴ ഈടാക്കുകയായിരുന്നു. പിഴ തുക കുറച്ചുതരാമോ എന്ന് ഡ്രൈവർ ചോദിച്ചതിനു പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥനായ നൗഷാദ് ഡ്രൈവറെ മർദിച്ചത്.
SUMMARY: Police slapped him in the face during vehicle inspection; youth files complaint
കാസറഗോഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം (SPG) ഷിൻസ് മോൻ തലച്ചിറ (45) രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കാസറഗോഡ്…
ബെംഗളൂരു: വ്യാജ ആധാർ കാർഡുകൾ, മാർക്ക് ഷീറ്റുകൾ, സർക്കാർ തിരിച്ചറിയൽ കാർഡുകൾ തുടങ്ങിയ നിർമ്മിച്ച് വില്‍പ്പന നടത്തിയ കേസിൽ രണ്ട്…
ബെംഗളൂരു: വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മംഗളൂരു - ബെംഗളൂരു റെയില്‍പാതയില്‍ ഷിരിബാഗിലു വരെയുള്ള ഭാഗം പൂര്‍ത്തിയായി. മംഗളൂരുവിനും സുബ്രഹ്‌മണ്യ റോഡിനും…
കൊച്ചി: ആദ്യ സിനിമ നിര്‍മാണ സംരഭത്തെകുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടൻ ബേസിൽ ജോസഫും ഡോ. അനന്തുവും. സൈലം ഫൗണ്ടറായ ഡോ.അനന്തുവും…
കോഴിക്കോട് : സിറാജ് ദിനപത്രം സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) നിര്യാതനായി. ശനിയാഴ്ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ…
ബെംഗളൂരു: കർണാടകയിലെ ബീദറില്‍ ആറ് വയസ്സുകാരിയെ ടെറസിൽ നിന്ന് വീണ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഓഗസ്റ്റ് 27ന് നടന്ന സംഭവം…