LATEST NEWS

ശബരിമല സ്വര്‍ണക്കൊള്ള: ഡി. മണിയെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി. മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണത്തിനിടെ ഡി.മണി ശബരിമല‍യിലെ പഞ്ചലോഹവിഗ്രഹങ്ങള്‍ വാങ്ങിയതായി വിദേശ വ്യവസായി മൊഴി നല്‍കിയിട്ടുണ്ട്. അതില്‍ വ്യക്തത വരുത്തുന്നതിനായാണ് എസ്‌ഐടി വെള്ളിയാഴ്ച ഡിണ്ടിഗലിലെത്തിയത്.

തമിഴ്നാട്ടിലെ വിഗ്രഹ കച്ചവടക്കാരനാണ് മണി. ഇയാളുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി. മണിയുടെ സുഹൃത്തായ ശ്രീകൃഷ്ണന്‍റെ വീട്ടിലും പോലീസ് പരിശോധന നടത്തി. ഇറിഡിയം തട്ടിപ്പ് ഉള്‍പ്പെടെ നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയാണ് ഡി. മണി. തിരുവനന്തപുരത്ത് വച്ച്‌ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇവർ ഇടപാടുകള്‍ നടത്തിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡിണ്ടിഗലില്‍ പരിശോധനയ്ക്കായി എത്തിയത്. മണിയെ ചോദ്യം ചെയ്യുന്നതിന്‍റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. നിലവില്‍ ശബരിമല സ്വർണക്കൊള്ളയുമായി മണിയെ നേരിട്ട് ബന്ധിപ്പിക്കാവുന്ന തെളിവുകള്‍ ഒന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല.

SUMMARY: Sabarimala gold theft: SIT questions D. Mani

NEWS BUREAU

Recent Posts

അതിജീവിതക്കെതിരെ അപവാദ പ്രചാരണം; ഒരാൾ കൂടി അറസ്റ്റിൽ

തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…

1 hour ago

സിറിയയില്‍ പള്ളിയില്‍ പ്രാർഥനയ്ക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…

1 hour ago

മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പാലക്കാട് സ്വദേശിനി മരണപ്പെട്ടു, രണ്ട് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…

2 hours ago

‘വി.വി രാജേഷിനെ അങ്ങോട്ട് വിളിച്ചിട്ടില്ല, ഇങ്ങോട്ട് വിളിച്ചപ്പോഴാണ് അഭിനന്ദിച്ചത്’; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…

4 hours ago

ബിപിഎൽ ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം; ജനുവരി 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ട‍ർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…

4 hours ago

ഓണ്‍ലൈന്‍ വാത്‌വെപ്പ് ആപ്പിലൂടെ പണം നഷ്ടമായി; കീടനാശിനി കഴിച്ച യുവാവ് മരിച്ചു

ഹൈ​ദ​രാ​ബാ​ദ്: ഓ​ൺ​ലൈ​ൻ വാ​തു​വ​യ്പ്പ് ആ​പ്പി​ലൂ​ടെ പ​ണം ന​ഷ്ട​മാ​യ​തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. തെ​ല​ങ്കാ​ന സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ ക​ണ്ഡു​കു​ർ സ്വ​ദേ​ശി വി​ക്രം…

4 hours ago