ശബരിമല സ്വര്‍ണക്കൊള്ള: ഡി. മണിയെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി. മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണത്തിനിടെ ഡി.മണി ശബരിമല‍യിലെ പഞ്ചലോഹവിഗ്രഹങ്ങള്‍ വാങ്ങിയതായി വിദേശ വ്യവസായി മൊഴി നല്‍കിയിട്ടുണ്ട്. അതില്‍ വ്യക്തത വരുത്തുന്നതിനായാണ് എസ്‌ഐടി വെള്ളിയാഴ്ച ഡിണ്ടിഗലിലെത്തിയത്.

തമിഴ്നാട്ടിലെ വിഗ്രഹ കച്ചവടക്കാരനാണ് മണി. ഇയാളുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി. മണിയുടെ സുഹൃത്തായ ശ്രീകൃഷ്ണന്‍റെ വീട്ടിലും പോലീസ് പരിശോധന നടത്തി. ഇറിഡിയം തട്ടിപ്പ് ഉള്‍പ്പെടെ നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയാണ് ഡി. മണി. തിരുവനന്തപുരത്ത് വച്ച്‌ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇവർ ഇടപാടുകള്‍ നടത്തിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡിണ്ടിഗലില്‍ പരിശോധനയ്ക്കായി എത്തിയത്. മണിയെ ചോദ്യം ചെയ്യുന്നതിന്‍റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. നിലവില്‍ ശബരിമല സ്വർണക്കൊള്ളയുമായി മണിയെ നേരിട്ട് ബന്ധിപ്പിക്കാവുന്ന തെളിവുകള്‍ ഒന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല.

SUMMARY: Sabarimala gold theft: SIT questions D. Mani

Hot this week

കണ്ണൂരില്‍ കനത്ത മഴയില്‍ കെട്ടിടം ഇടിഞ്ഞുവീണു

കണ്ണൂർ: കണ്ണൂരില്‍ രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്. പലയിടത്തും നാശനഷ്ടങ്ങളും...

നടന്‍ ടിനിടോമിനെതിരായ പരാതി: അന്‍സിബ ഹസ്സന്‍ മൊഴി നല്‍കാന്‍ ഹാജരായി

കൊച്ചി: നടന്‍ ടിനിടോമിനെതിരായ പരാതിയില്‍ നടി അന്‍സിബ ഹസ്സന്‍ പോലിസിനു മുന്നില്‍...

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന്...

സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രവേശന നിയന്ത്രണം കടുപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോര്‍ത്ത്...

അധ്യായം 20 📖 പുത്തനമ്പലം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1908...

എംഎസ്‌സി എല്‍സ കപ്പലപകടം: നാവികര്‍ രാജ്യം വിടുന്നതിനെതിരെ കേന്ദ്രം

കൊച്ചി: എംഎസ്‌സി എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് നാവികർ രാജ്യം വിടുന്നത്...

കനഗൊലു ഡി.കെയുടെ മുഖ്യഉപദേശകൻ; കാബിനറ്റ് പദവിയും

ബെംഗളൂരു: പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച്...

Related Articles

Popular Categories