ജിദ്ദ: ഐപിഎല്‍ മെഗാതാരലേലത്തിന് സൗദിയിലെ ജിദ്ദയില്‍ തുടക്കം. താരലേലം ആരംഭിച്ച് അര മണിക്കൂർ പിന്നിടും മുമ്പെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിലെത്തി. 26.75 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ പഞ്ചാബ് സ്വന്തമാക്കിയത്. കഴിഞ്ഞ ലേലലത്തില്‍ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുടക്കിയ 24.75 കോടിയുടെ റെക്കോര്‍ഡാണ് ശ്രേയസിനായി പഞ്ചാബ് തകര്‍ത്തത്.
ലേലത്തിന് മുമ്പ് രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്തിയിരുന്ന പഞ്ചാബ്. ഐപിഎല്‍ മെഗാലേലത്തിലെ ആദ്യ താരം അർഷ്ദീപ് സിങ് ന് വേണ്ടി
ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്ത് ടൈറ്റൻസ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ രംഗത്തെത്തി.
ഒടുവില്‍ 15.75 കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് അർഷ്ദീപിനെ സ്വന്തമാക്കി. എന്നാല്‍ പഞ്ചാബ് കിങ്സ് ആർടിഎം ഉപയോഗിച്ച് അർഷ്ദീപിനെ സ്വന്തമാക്കി. സണ്‍റൈസേഴ്സ് 18 കോടി രൂപയ്ക്ക് വീണ്ടും വിളിച്ചെങ്കിലും പഞ്ചാബ് വീണ്ടും ആർടിഎം കാർഡ് ഉപയോഗിച്ച് താരത്തെ വീണ്ടും സ്വന്തമാക്കി.
TAGS : SPORTS
SUMMARY : Shreyas Iyer owns the record auction amount in IPL
കൊല്ലം: ശബരിമല സ്വർണപ്പാളി കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷല്‍ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു.…
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മര്‍വാന്‍, കോഴിക്കോട് കക്കോടി…
ബെംഗളൂരു: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരോൾ ആഘോഷം ഷെട്ടിഹള്ളി ലാസ്യ നൃത്തഭവനിൽ 21 ന് ഉച്ചയ്ക്ക് 2.45ന് നടക്കും.…
എറണാകുളം: കോതമംഗലം കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ചു കോളേജ് വിദ്യാർഥി മരിച്ചു. പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വർഷ വിദ്യാർഥി…
വാഷിംഗ്ടൺ ഡിസി: സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാർക്കും പാലസ്തീനിയൻ അഥോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന്…